കുമ്പള (www.evisionnews.in) : വൈദ്യുതി സര്‍വ്വീസ് ലൈനില്‍ കുടുങ്ങിയ ടെമ്പോ മുന്നോട്ട് നീങ്ങിയതിനെ തുടര്‍ന്ന് കടയുടെ മേല്‍ക്കൂര തകര്‍ന്ന് വീണു. ചൊവ്വാഴ്ച രാവിലെ കുമ്പള സഹകരണാസ്പത്രിക്ക് സമീപമാണ് സംഭവം. കടയുടെ സമീപം നിര്‍ത്തിയിട്ട ടെമ്പോ മുന്നോട്ടെടുക്കുന്നതിനിടെയാണ് വൈദ്യുതി സര്‍വ്വീസ് ലൈന്‍ കുടുങ്ങിയത്. ടെമ്പോ കടന്നു പോകുന്നതിനിടെ കടയുടെ അടുത്തായി കടന്ന് പോകുന്ന സര്‍വ്വീസ് ലൈന്‍ വലിയുകയായിരുന്നു. ഇതോടെയാണ് ഷീറ്റ് പാകിയ കടയുടെ മേല്‍ക്കൂര വലിയ ശബ്ദത്തില്‍ ഇളകി വീണത്. ശബ്ദം കേട്ട് ആളുകള്‍ ഓടിയതിനാല്‍ ആര്‍ക്കും പരിക്കേറ്റില്ല.
keywords: Electric-line-tempo-
വൈദ്യുതി ലൈനില്‍ തട്ടി ടെമ്പോ മുന്നോട്ട് നീങ്ങി; കടയുടെ മേല്‍ക്കൂര തകര്‍ന്ന് വീണു
4/
5
Oleh
evisionnews