Type Here to Get Search Results !

Bottom Ad

സ്വാതന്ത്ര്യദിനത്തില്‍ അസമിലും ജമ്മു കശ്മീരിലും തീവ്രവാദി അക്രമണം



ന്യൂഡല്‍ഹി (www.evisionnews.in): രാജ്യത്തിന്റെ എഴുപതാമത് സ്വാതന്ത്ര്യദിനത്തില്‍ വിവിധ ഭാഗങ്ങളില്‍ തീവ്രവാദി ആക്രമണം. അസമിലും ജമ്മു കശ്മീരിലും മണിപ്പൂരിലുമാണ് ഭീകരരുടെ ആക്രമണമുണ്ടായിരിക്കുന്നത്. അസമിലെ ടിന്‍സുക്കിയ ജില്ലയില്‍ ലായ്പൂരി സൈനിക ക്യാമ്പില്‍ നാലിടങ്ങളില്‍ സ്ഫോടനമുണ്ടായി. അഞ്ചു സൈനികര്‍ക്ക് ഭീകരരുമായുളള ഏറ്റമുട്ടലില്‍ പരുക്കേറ്റിട്ടുണ്ട്. 

ശ്രീനഗറിലെ നൗഹാട്ടയില്‍ സി.ആര്‍.പി.എഫും ഭീകരവാദികളും തമ്മിലാണ് ആക്രമണം ഉണ്ടായത്. ഭീകരരുടെ വെടിവെപ്പില്‍ എട്ടുസൈനികര്‍ക്ക് പരിക്കേറ്റതായാണ് വിവരം. രണ്ടിടങ്ങളിലും ഏറ്റുമുട്ടല്‍ തുടരുകയാണ്. കൂടാതെ മണിപ്പൂരിലും തീവ്രവാദികളുടെ ആക്രമണമുണ്ടായിട്ടുണ്ട്. കശ്മീരില്‍ നിയന്ത്രണ രേഖയ്ക്ക് സമീപം ഉറി സെക്ടറില്‍ നുഴഞ്ഞുകയറാനൊരുങ്ങിയ രണ്ട് ഭീകരരെ സൈന്യം കൊലപ്പെടുത്തിയിട്ടുണ്ട്.

Post a Comment

0 Comments

Top Post Ad

Below Post Ad