Type Here to Get Search Results !

Bottom Ad

മധ്യവയസ്‌കന്റെ മൃതദേഹം റോഡരികില്‍: വിഷം അകത്ത് ചെന്ന് മരിച്ചത് തൃശൂര്‍ സ്വദേശി


ചട്ടഞ്ചാല്‍ (www.evisionnews.in); തൃശൂരില്‍ നിന്ന് കാണാതായ 57കാരന്റെ മൃതദേഹം പൊയ്‌നാച്ചിക്ക് സമീപം അമ്പത്തഞ്ചില്‍ ദേശീയ പാതയോരത്ത് കണ്ടെത്തി. തൃശൂര്‍ മുളയത്തെ കാണ്ടാനത്തില്‍ ജോസഫിന്റെ മകന്‍ ബേബിയുടെ മൃതദേഹമാണ് ശനിയാഴ്ച പുലര്‍ച്ചെ റോഡരികില്‍ കണ്ടത്. സാമ്പത്തിക പരാധീനതമൂലം നാടുവിട്ട ഇയാള്‍ വെള്ളിയാഴ്ച ഏതോസമയത്ത് അമ്പത്തഞ്ചിലെത്തി വിഷംകഴിച്ച് ജീവനൊടുക്കുകയായിരുന്നു. ആഗസ്ത് 18മുതലാണ് ഇയാളെ കാണാതായത്.


വിദ്യാനഗര്‍ പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. അതിനിടെ ബേബിയുടെ ബന്ധുക്കള്‍ ഇയാളെ തെരഞ്ഞ് കാഞ്ഞങ്ങാട് വരെ എത്തിയതിനിടയിലാണ് ദുരന്തവാര്‍ത്ത അറിഞ്ഞത്. ഇവര്‍ കാസര്‍കോട് ആശുപത്രിയിലെത്തിയിട്ടുണ്ട്.


ഗ്രേസിയാണ് ഭാര്യ. മക്കള്‍: നിഷ, ജിഷ, നിമിഷ. മരുമക്കള്‍: സുനി, സുനേഷ്, ഷിബിന്‍. സഹോദരങ്ങള്‍: ജെയിംസ്, മേരി, അന്നമ്മ, ആന്‍സി.


Keywords: Kasaragod-news-deadbody-found-in-national-highway-chattanchal

Post a Comment

0 Comments

Top Post Ad

Below Post Ad