Wednesday, 10 August 2016

സംഘം ചേര്‍ന്ന് ഗതാഗതം തടസപ്പെടുത്തിയ സിപിഎമ്മുകാര്‍ക്ക് പിഴ



കാഞ്ഞങ്ങാട് (www.evisionews.in): അനധികൃതമായി സംഘം ചേര്‍ന്ന് റോഡ് ഗതാഗതം തടസപ്പെടുത്തിയ കേസില്‍ ഏഴ് സിപിഎം പ്രവര്‍ത്തകര്‍ക്ക് ഹോസ്ദുര്‍ഗ് ഒന്നാം ക്ലാസ് കോടതി(രണ്ട്) 800 രൂപ വീതം പിഴശിക്ഷ വിധിച്ചു. 2015 നവംബര്‍ 23 ന് വൈകിട്ട് പരപ്പ എടത്തോട് റോഡില്‍ അനുമതിയില്ലാതെ ഗതാഗതം തടസപ്പെടുത്തിയ ബളാലിലെ പി.കെ രാമചന്ദ്രന്‍ (54), ബളാല്‍ ചേംപ്ലാനിക്കല്‍ ഷാജി തോമസ് (48), അരീക്കര രാമകൃഷ്ണന്‍ (40), ബളാല്‍ ഇടശ്ശേരിയില്‍ ബാബു എന്ന ഇ.ജെ ജേക്കബ് (45), ബളാല്‍ പൊടിപ്പള്ളത്തെ സി. നാരായണന്‍(45), പരപ്പ പള്ളത്തുമലയിലെ വി.വി പ്രശാന്ത്(37), എടത്തോട് നാരംതട്ട എന്‍. സുരേഷ് (36) എന്നിവരെയാണ് പിഴയടക്കാന്‍ കോടതി ശിക്ഷിച്ചത്. എട്ടാം പ്രതി എടത്തോട് കായക്കുന്നിലെ രജീഷ് ഒളിവിലായതിനാല്‍ ഇയാള്‍ക്കെതിരെ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു.



Related Posts

സംഘം ചേര്‍ന്ന് ഗതാഗതം തടസപ്പെടുത്തിയ സിപിഎമ്മുകാര്‍ക്ക് പിഴ
4/ 5
Oleh

Subscribe via email

Like the post above? Please subscribe to the latest posts directly via email.