സ്വീകരണയോഗത്തില്‍ പങ്കെടുത്ത അംഗങ്ങളോട് വിശദീകരണം തേടും
കുറ്റിക്കോല്‍ (www.evisionnews.in): അനുനയ ശ്രമങ്ങള്‍ക്ക് കാത്തുനില്‍ക്കാതെ ധൃതിപിടിച്ച് സി.പി.ഐയിലേക്ക് ചേക്കേറിയവരെ പാര്‍ട്ടിയിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ നീക്കങ്ങള്‍ തുടങ്ങി. കെ.പി സതീഷ്ചന്ദ്രന്റെ സാന്നിധ്യത്തില്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന യോഗത്തിലാണ് കുറ്റിക്കോലിലെ സി.പി.എം നേതൃത്വത്തിന് ജില്ലാ കമ്മിറ്റി നിദേശം നല്‍കിയത്.
തെറ്റിദ്ധരിക്കപ്പെട്ട് പരിപാടിയിലേക്ക് പോയവരെയും പാര്‍ട്ടിയിലേക്ക് തിരിച്ചുവരാന്‍ ആഗ്രഹിക്കുന്നവരെയും കാര്യങ്ങള്‍ പറഞ്ഞ് മനസിലാക്കിക്കാനാണ് ശ്രമം. ഇതിനായി നേരില്‍ കാണേണ്ടതുണ്ടെങ്കില്‍ കാണും. ഈ മാസം 17ന് നടന്ന സി.പി.ഐ. സ്വീകരണ പരിപാടിയില്‍ പങ്കെടുത്ത ഏഴ് പാര്‍ട്ടി മെമ്പര്‍മാരോട് വിശദീകരണം തേടും. ഇവര്‍ തെറ്റുതിരുത്താന്‍ തയാറായാല്‍ പാര്‍ട്ടിയില്‍ നിലനിര്‍ത്തി നടപടിയില്‍നിന്ന് ഒഴിവാക്കും. അവരുടെ നിലപാടില്‍ ഉറച്ചുനിന്നാല്‍ നടപടി എടുക്കാനാണ് തീരുമാനം.
കുറ്റിക്കോല്‍ ടൗണില്‍ കൃഷ്ണപിള്ള ദിനത്തില്‍ ഔദ്യോഗിക നേതൃത്വം എത്തുന്നതിനുമുമ്പെ ഒരു വിഭാഗം പാര്‍ട്ടി പതാക ഉയര്‍ത്തിയ സംഭവത്തില്‍ നടപടി വരാന്‍ സാധ്യതയില്ലെങ്കിലും ബ്രാഞ്ചിലെ മറുവിഭാഗം അതിനെ എതിര്‍ക്കാന്‍ സാധ്യതയുണ്ട്. കുറ്റിക്കോലിലെ ഒരു വിഭാഗത്തിന്റെ വിഭാഗീയ പ്രവര്‍ത്തനം ഇല്ലാതാക്കാന്‍ പ്രവര്‍ത്തകരുമായി ഒത്തുതീര്‍പ്പിലെത്താനും വഴങ്ങുന്നില്ലെങ്കില്‍ ശക്തമായ നടപടിയുമായി മുമ്പോട്ട് പോകാനാണ് ജില്ലാ നേതൃത്വത്തിന്റെ തീരുമാനം.
Keywords: Kasaragod-news-kuttikkol-cpm-cpi-dist-kp
കുറ്റിക്കോലില്‍ സി.പി.ഐയിലേക്ക് കൂടുമാറിയവരെ തിരിച്ചുകൊണ്ടുവരാന്‍ സി.പി.എം നീക്കം
4/
5
Oleh
evisionnews