കാസര്‍കോട് (www.evisionnews.in): കവര്‍ച്ചാക്കേസില്‍ പോലീസ് കസ്റ്റഡിയിലെടുത്ത രണ്ടു പേര്‍ പോലീസ് സ്റ്റേഷനില്‍ നിന്ന് കടന്നുകളഞ്ഞു. പേരാല്‍ കണ്ണൂരിലെ ഷംസീര്‍ (24), പേരാല്‍ കണ്ണൂരിലെ മന്‍സൂര്‍ (22) എന്നിവരാണ് പോലീസിന്റെ കണ്ണു വെട്ടിച്ച് കടന്നുകളഞ്ഞത്. വ്യാഴാഴ്ച രാത്രിയാണ് സംഭവം.
ഒരുവര്‍ഷം മുമ്പ് കൊടിയമ്മയില്‍ വീട് കുത്തിത്തുറന്ന് സ്വര്‍ണാഭരണവും പണവും കവര്‍ന്നതടക്കമുള്ള കേസുകളില്‍ പ്രതിയായഇവരെ ഉച്ചയോടെയാണ് കസ്റ്റഡിയിലെടുത്തത്. കൊടിയമ്മയില്‍ നിന്ന് മൂന്ന് മാസം മുമ്പ് മോട്ടോര്‍ സൈക്കിള്‍ കവര്‍ന്ന കേസിലും ഇവര്‍ പ്രതിയാണെന്ന് സംശയിക്കുന്നതായും പോലീസ് പറയുന്നു. എന്നാല്‍ കേസില്‍ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ലെന്നും അതിനാല്‍ തന്നെ സ്റ്റേഷനില്‍ നിന്ന് ഓടിപ്പോയതിന് കേസെടുത്തിട്ടില്ലെന്നും കുമ്പള പോലീസ് പറഞ്ഞു.
കവര്‍ച്ചാക്കേസില്‍ കസ്റ്റഡിയിലെടുത്ത രണ്ടുപേര്‍ പോലീസ് സ്റ്റേഷനില്‍ നിന്ന് ഓടി രക്ഷപ്പെട്ടു
4/
5
Oleh
evisionnews