തിരുവനന്തപുരം (www.evisionnews.in): ഇടതുമുന്നണി മന്ത്രി സഭ അധികാരമേറ്റിട്ട് മൂന്നുമാസം തികയുന്നതിന് മുമ്പ് മദ്യനയം വ്യക്തമാക്കി എക്‌സൈസ് മന്ത്രി ടി.പി രാമകൃഷ്ണന്‍. യു.ഡി.എഫിന്റെ മദ്യനയം മാറ്റുകതന്നെ ചെയ്യും. എതിര്‍പ്പുകള്‍ കൊണ്ട് പിന്മാറില്ല. എതിര്‍പ്പ് കാര്യമാക്കുന്നില്ലെന്നും മദ്യത്തിന്റെ കാര്യത്തില്‍ പ്രായോഗിക സമീപനമാണ് എല്‍ഡിഎഫ് സര്‍ക്കാറിനുള്ളതെന്നും മന്ത്രി ഉറച്ച സ്വരത്തില്‍ വ്യക്തമാക്കി.
കെസിബിസി ഉള്‍പ്പടെയുള്ള മത സംഘടനകളുടെ എതിര്‍പ്പും കാര്യമാക്കുന്നില്ലെന്നാണ് എക്‌സൈസ് മന്ത്രിയുടെ വെളിപ്പെടുത്തല്‍ നല്‍കുന്ന സൂചന. കൊല്ലന്തോറും ഗാന്ധിജയന്തി ദിനത്തില്‍ പത്ത് ശതമാനം വീതം ബീവറേജസ് മദ്യശാലകള്‍ പൂട്ടാനുള്ള യുഡിഎഫ് സര്‍ക്കാറിന്റെ നയം തിരുത്തും. ഇക്കൊല്ലം മുതല്‍ മദ്യശാലകള്‍ പൂട്ടില്ല. ത്രീ സ്റ്റാര്‍ ഹോട്ടലുകളിലെ പൂട്ടിയ ബാറുകളും തുറക്കും. മന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ 27 മദ്യശാലകളാണ് ഇക്കൊല്ലം പൂട്ടേണ്ടിയിരുന്നത്. മദ്യനയം സംബന്ധിച്ച് സ്വകാര്യ ഏജന്‍സിയുടെ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് മന്ത്രി രാമകൃഷ്ണന്‍ യു.ഡി.എഫ് മദ്യനയം മാറ്റുമെന്ന് പ്രഖ്യാപിച്ചത്. നേരത്തെ മദ്യനയം മാറ്റണമെന്നാവശ്യപ്പെട്ട് ടൂറിസം വകുപ്പിന്റെ ചുമതലയുള്ള മന്ത്രി എ.സി മൊയ്തീന്‍ മുഖ്യമന്ത്രിക്കും എക്‌സൈസ് മന്ത്രിക്കും ഔദ്യോഗികമായി കത്ത് നല്‍കിയിരുന്നു.
മദ്യനയം മാറ്റും: ഗാന്ധി ജയന്തി ദിനത്തിലും മദ്യശാലകള്‍ തുറക്കും, എതിര്‍പ്പ് കൊണ്ട് പിന്മാറില്ല -മന്ത്രി രാമകൃഷ്ണന്‍
4/
5
Oleh
evisionnews