കാഞ്ഞങ്ങാട്.(www.evisionnews.in)അധികാരമോ പദവികളോ സങ്കല്‍പ്പിക്കാതെ നാടിന്റെ മോചനത്തിന് വേണ്ടി ജീവിതം സമര്‍പ്പിച്ച സ്വാന്ത്ര്യസമര സേനാനിയാണ് കെ മാധവനെന്ന് കഥാകൃത്ത് സക്കറിയ പറഞ്ഞു. കെ മാധവന്റെ 102-ാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായി നെല്ലിക്കാട്ടെ വസതിയില്‍ നടന്ന ലളിതമായ ചടങ്ങില്‍ കെ മാധവന്റെ ആത്മകഥയുടെ അഞ്ചാം പതിപ്പ് പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വര്‍ഗ്ഗീയതക്കെതിരെ മതേതര ശക്തികള്‍ ഒരുമിച്ച് നില്‍ക്കണമെന്ന് കെ മാധവന്‍ 1982 ല്‍ വരാണസി സമ്മേളനത്തില്‍ അവതരിപ്പിച്ച പ്രമേയത്തിന് ഇന്ന് ഏറെ പ്രസക്തിയുണ്ട്.
അക്കാലത്ത് അത് അവഗണിക്കപ്പെടുകയായിരുന്നു. രാജ്യത്ത് മതവര്‍ഗ്ഗീയ ശക്തികള്‍ വ്യാഘ്രങ്ങളെപ്പോലെ വേരൂന്നി മസ്തിഷ്‌കങ്ങള്‍ കാര്‍ന്ന് തിന്നുന്ന ഇക്കാലത്ത് ആ പ്രമേയം ഏറെ പ്രസക്തമാകുന്നു. ജാതി മത ചിന്തകള്‍ക്കും വിഭാഗീയതകള്‍ക്കും അതീതമായി കേരള സമൂഹത്തെ ചിന്തിക്കാന്‍ പ്രാപ്തരാക്കിയത് മാധവേട്ടനെപ്പോലുളള സ്വാതന്ത്ര്യസമര സേനാനികളാണ്. കേരളത്തിലെ പുതിയ ഭരണകൂടം ഈ ദിശയില്‍ ശുഭ പ്രതീക്ഷ നല്‍കുന്നതാണ്. കേരളത്തിന് ഏറെ പ്രതീക്ഷ നല്‍കുന്ന ഒരു ഭരണകൂടം വന്നിരിക്കുന്നു എന്ന് എനിക്ക് തോന്നുന്നു. ആ നല്ല കാലത്തിന് ആരംഭം കുറിക്കാന്‍ ത്യാഗം അനുഭവിച്ച നേതാക്കളില്‍ ഒരാളാണ് മാധവേട്ടനെന്ന് സക്കറിയ പറഞ്ഞു.
keywords : madavetan-102-age-sakaria-new-sarkar
പുതിയ മന്ത്രിസഭ ശുഭപ്രതീക്ഷ നല്‍കുന്നു -സക്കറിയ
4/
5
Oleh
evisionnews