Friday, 12 August 2016

പയ്യന്നൂരിലെ ബി എം എസ് പ്രവര്‍ത്തകന്റെ കൊലപാതകം; മുഖ്യപ്രതിയെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു


പയ്യന്നൂര്‍  (www.evisionnews.in)  : ബി എം എസ് പ്രവര്‍ത്തകനും പയ്യന്നൂരിലെ ഓട്ടോ തൊഴിലാളിയുമായ അന്നൂരിലെ സി കെ രാമചന്ദ്രനെ (52) കൊലപ്പെടുത്തിയ കേസില്‍ കോടതിയില്‍ കീഴടങ്ങിയ മുഖ്യപ്രതിയായ ഡി വൈ എഫ് ഐ നേതാവിനെ രണ്ട് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടുകൊടുത്തു.

ഡി വൈ എഫ് ഐ വെള്ളൂര്‍ മേഖലാ സെക്രട്ടറി അന്നൂരിലെ ടി സി വി നന്ദകുമാറിനെ (29)യാണ് വ്യാഴാഴ്ച വൈകിട്ട് രണ്ടുദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ പയ്യന്നൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി വിട്ടുകൊടുത്തത്. കൂടുതല്‍ അന്വേഷണങ്ങള്‍ക്കും ആയുധങ്ങള്‍ കണ്ടെടുക്കുന്നതിനുമായി പ്രതിയെ പത്ത് ദിവസം കസ്റ്റഡിയില്‍ വിട്ടുതരണമെന്ന് കാണിച്ചാണ് അന്വേഷണ ഉദ്യോഗസ്ഥനായ പയ്യന്നൂര്‍ സി ഐ കോടതിയില്‍ ഹരജി നല്‍കിയത്. എന്നാല്‍ കോടതി രണ്ടുദിവസത്തെ കസ്റ്റഡിയാണ് അനുവദിച്ചത്. കഴിഞ്ഞ മാസം 11 ന് അര്‍ധരാത്രിയാണ് രാമചന്ദ്രനെ വീട്ടില്‍ കയറി കൊലപ്പെടുത്തിയത്. സംഭവത്തിന് ശേഷം ഒളിവിലായിരുന്ന പ്രതി കഴിഞ്ഞ ദിവസമാണ് കോടതിയില്‍ കീഴടങ്ങിയത്. നന്ദകുമാറിന്റെ നേതൃത്വത്തിലാണ് രാമചന്ദ്രനെ കൊലപ്പെടുത്തിയതെന്ന് സംഭവത്തിന് ദൃക്‌സാക്ഷികളായ രാമചന്ദ്രന്റെ ഭാര്യയും രണ്ട് മക്കളും പൊലീസിന് മൊഴി നല്‍കിയിരുന്നു.

Keywords: Payyannur-murder-bms-accused-remanted

Related Posts

പയ്യന്നൂരിലെ ബി എം എസ് പ്രവര്‍ത്തകന്റെ കൊലപാതകം; മുഖ്യപ്രതിയെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു
4/ 5
Oleh

Subscribe via email

Like the post above? Please subscribe to the latest posts directly via email.