Type Here to Get Search Results !

Bottom Ad

വ്യാപാരിയെ കാറിലെത്തിയ സംഘം വെട്ടിക്കൊല്ലാന്‍ ശ്രമിച്ചു



ഉപ്പള:(www.evisionnews.in) വ്യാപാരിയെ കാറിലെത്തിയ നാലംഗ സംഘം വെട്ടിപ്പരിക്കേല്‍പ്പിച്ചതായി പരാതി. മുംബൈയിലെ വ്യാപാരി പൈവളിഗെയിലെ യൂസഫ് എന്ന മോണു(42)വിനാണ് മര്‍ദ്ദനമേറ്റത്. കുമ്പള സഹകരണാസ്പത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച്ച രാത്രി മകനൊപ്പം ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെ പൈവളിഗെക്ക് സമീപം വെച്ച് റിട്‌സ് കാറിലെത്തിയ നാലംഗ സംഘം തടഞ്ഞ് നിര്‍ത്തി മര്‍ദ്ദിക്കുകയായിരുന്നു. അക്രമത്തിനിടെ മകന്‍ ഓടിരക്ഷപ്പെടുകയായിരുന്നു. മോണുവിന്റെ നിലവിളി കേട്ട് ആളുകളെത്തുമ്പോള്‍ അക്രമി സംഘം കാറില്‍ കടന്നു കളഞ്ഞു. മോണുവിന്റെ കാലിനാണ് വെട്ടേറ്റത്. സംഭവത്തെക്കുറിച്ച് മഞ്ചേശ്വരം പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Keywords: uppala-merchant-Attack-

Post a Comment

0 Comments

Top Post Ad

Below Post Ad