Type Here to Get Search Results !

Bottom Ad

മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഫാന്‍സിന്റെ രണ്ടാം വാര്‍ഷികാഘോഷം 14ന്

കാസര്‍കോട്.(www.evisionnews.in)ഏറ്റവും കൂടുതല്‍ ആരാധകര്‍ ഉള്ള മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ കാസര്‍കോട്ടെ ആരാധകരുടെ കൂട്ടായ്മയായ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഫാന്‍സ് കാസര്‍കോടിന്റെ രണ്ടാം വാര്‍ഷികാഘോഷവും ജഴ്‌സി പ്രകാശനവും ഈ സീസണിലെ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ആദ്യ മത്സരത്തിന്റെ തത്സമയ സ്‌ക്രീനിങ്ങും ആഗസ്റ്റ് 14 ന് വൈകുന്നേരം 5 മണി മുതല്‍ കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡിലെ സ്പീഡ് വേ ഇന്‍ ഹോട്ടലില്‍ നടക്കും.

മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ഇന്ത്യയിലെ  ആകെയുള്ള 7 ഔദ്യോഗിക ഫാന്‍സ് ക്ലബുകളില്‍ ഒന്നായ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് സപ്പോര്‍ട്ടേഴ്സ് ക്ലബ്ബ് കേരളയുമായി അഫിലിയേറ്റ് ചെയ്തു പ്രവര്‍ത്തിക്കുന്ന മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഫാന്‍സ് കാസര്‍കോടിന് 250 ല്‍ പരം അംഗങ്ങളുണ്ട്. സോഷ്യല്‍ മീഡിയകളില്‍ ഗ്രൂപ്പും സജീവമായി ഫുട്‌ബോള്‍ അനുബന്ധ പ്രവചന മത്സരങ്ങളും ഒക്കെ നടത്തി ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന പരിപാടികളാണ് ഓരോ സീസണ്‍ തുടങ്ങുമ്പോഴും സംഘം നടത്തുന്നത്. അംഗങ്ങളുടെ ആവേശകരമായ പ്രതികരണവും വിലപിടിപ്പുള്ള സമ്മാനങ്ങളുമായി സജീവമാകുന്ന ഈ കൂട്ടായ്മ മാസത്തിലൊരിക്കല്‍ ഒന്നിച്ചിരുന്ന് കളി കാണാന്‍ വേണ്ടി വലിയ പ്രൊജക്ടറില്‍ സ്‌ക്രീനിങ്ങും നടത്താറുണ്ട്.കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക +919895476395, 9400303660

keywords : kasragod-manjester-united-fans-association

Post a Comment

0 Comments

Top Post Ad

Below Post Ad