Type Here to Get Search Results !

Bottom Ad

മംഗളൂരുവില്‍ പട്ടാപ്പകല്‍ ഗുണ്ടാ ആക്രമണം; യുവാവ് വെട്ടേറ്റ് മരിച്ചു


മംഗളൂരു (www.evisionnews.in)  : ഭാര്യക്കും കുഞ്ഞിനുമൊപ്പം ഓട്ടോയില്‍ യാത്ര ചെയ്യുകയായിരുന്ന അധോലോക സംഘാംഗത്തെ എതിരാളികള്‍ വാഹനം തടഞ്ഞു നിര്‍ത്തി വലിച്ച് പുറത്തിട്ട് മാരകായുധങ്ങള്‍ കൊണ്ട് വെട്ടി വീഴ്ത്തി കൊലപ്പെടുത്തി. വാമഞ്ചൂര്‍ മൂഡുഷെഡ്ഡെയില്‍ വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. പമ്പുവെല്ലിന് സമീപം കപ്പിത്താനിയോവിലെ ചരണ്‍ (33)ആണ് മരിച്ചത്. 

ബൊലേറോ കാറില്‍ വന്നിറങ്ങിയ ഗുണ്ടകളാണ് മിന്നലാക്രമണം നടത്തി കടന്നു കളഞ്ഞത്. ചരണിനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭാര്യയും കുഞ്ഞും ഓട്ടോ ഡ്രൈവറും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. അക്രമി സംഘത്തിലെ മൂന്നു പേരെ ഓട്ടോ ഡ്രൈവര്‍ തിരിച്ചറിഞ്ഞു. ഇമ്രാന്‍, റിസ്വാന്‍, സൈഫുദ്ദീന്‍ എന്നിവരെയാണ് തിരിച്ചറിഞ്ഞത്. സംഭവ സ്ഥലത്ത് നിന്ന് പോലീസ് രക്തം പുരണ്ട വടിവാളും വാക്കത്തിയും കണ്ടെടുത്തു. ആശുപത്രിയില്‍ ചികിത്സയിലുള്ള മാതാവിലനെ സന്ദര്‍ശിച്ച് തിരിച്ച് വരുമ്പോഴാണ് അക്രമത്തിനിരയായത്. 2014 ലെ നഗരത്തിലുണ്ടായ അക്രമക്കേസുകളിലെ പ്രതിയാണ് സംഘപരിവാര്‍ അനുകൂലിയായ ചരണ്‍.


മംഗളൂരു റൂറല്‍ പോലീസ് കേസെടുത്തു അന്വേഷണം തുടങ്ങി.

Keywords: Manglore- Roudy-sheeter-killed-broad-light-charan
Tags

Post a Comment

0 Comments

Top Post Ad

Below Post Ad