കുറ്റിക്കോല്‍ (www.evisionnews.in) : പി.ഗോപാലന്‍ മാസ്റ്ററും കൂട്ടരും സി.പി.ഐ ല്‍ ചേക്കേറിയിട്ടും കുറ്റിേക്കാല്‍ സി.പി.എമ്മിലെ വിമത വിഭാഗത്തിന്റെ നേതൃത്വത്തോടുള്ള കലിയടങ്ങുന്നില്ല. സഖാവ് കൃഷ്ണപ്പിള്ള ചരമവാര്‍ഷികദിനമായ ഇന്ന് ചെങ്കൊടി ഉയര്‍ത്താനായി ഏരിയാ സെക്രട്ടറി സി.ബാലനും പ്രവര്‍ത്തകരും ടൗണിലെ കൊടിമരത്തിന് സമീപം എത്തിയപ്പോള്‍ ക്ണ്ട കാഴ്ച കൊടിമരത്തില്‍ തങ്ങള്‍ക്ക് മുമ്പ് മറ്റു ചിലര്‍ ഉയര്‍ത്തിയ ചെങ്കൊടിയാണ്.
ഈ സംഭവം അലകളുയര്‍ത്തുന്ന വിഭാഗീയതയ്ക്ക് പുതിയ തലം നല്‍കി പരക്കെ ചര്‍ച്ചയായി. സിപ്എം ജില്ലാ നേതൃത്വവും കൃഷ്ണപിള്ള ദിനത്തിലെ പാര്‍ട്ടിക്കുള്ളിലുള്ള വിമതരുടെ നീക്കം ഗൗരവമായി എടുത്തിട്ടുണ്ട്.
പതിവുപോലെ ഔദ്യോഗിക നേതാക്കളുടെ നേതൃത്വത്തില്‍ പ്രകടനമായി എത്തിയ പ്രവര്‍ത്തകര്‍ക്കു പതാക ഉയര്‍ത്താന്‍ കൊടിമരം ഇല്ലാതായതോടെ പാര്‍ട്ടി ഓഫീസിലെത്തി അവിടെ പതാക ഉയര്‍ത്തി. കൃഷ്ണപ്പിള്ള ദിനാചരണത്തിന്റെ ഭാഗമായി കുറ്റിക്കോല്‍ ടൗണിലാണ് സി പി എം പതാക ഉയര്‍ത്താറുള്ളത്. ഞെരു, നെല്ലിത്താവ്, കുറ്റിക്കോല്‍, കളക്കര, അത്തിയടുക്കം ബ്രാഞ്ചുകളില്‍ അതിരാവിലെ പതാക ഉയര്‍ത്തിയ ശേഷം ചെറുപ്രകടനങ്ങളായി കുറ്റിക്കോല്‍ ടൗണില്‍ എത്തിയാണ് പതാക ഉയര്‍ത്താറുള്ളത്. പതിവുപോലെ കൃഷ്ണപ്പിള്ള ദിനാചരണത്തിനുള്ള ഒരുക്കങ്ങള്‍ ഇക്കുറിയും നടത്തിയിരുന്നു. സാധാരണ 7.15ന് ആണ് പതാക ഉയര്‍ത്തുക. എന്നാല്‍ ബ്രാഞ്ചുകളില്‍ നിന്നുള്ള പ്രവര്‍ത്തകര്‍ പ്രകടനമായി എത്തുന്നതിനു മുമ്പു തന്നെ കുറ്റിക്കോല്‍ ടൗണ്‍ ബ്രാഞ്ച് സെക്രട്ടറിയുടെ നേതൃത്വത്തില്‍ മുതിര്‍ന്ന പ്രവര്‍ത്തകരിലൊരാള്‍ 6.15ന് തന്നെ പതാക ഉയര്‍ത്തുകയായിരുന്നു. ലോക്കല്‍ ഭാരവാഹിയായ ഒരാള്‍ നോക്കിനില്‍ക്കുന്നതിനിടയിലായിരുന്നു പതാക ഉയര്‍ത്തല്‍. സംഭവം നേരിയ വാക്കുതര്‍ക്കത്തിനു ഇടയാക്കി.
ഔദ്യോഗിക നേതൃത്വത്തോട് അസംതൃപ്തിയും സി പി ഐയില്‍ ചേരാന്‍ തയ്യാറുമില്ലാത്ത വിഭാഗമാണ് അതിരാവിലെയെത്തി പതാക ഉയര്‍ത്തിയതിനു പിന്നില്‍ പറയുന്നു. സാധാരണഗതിയില്‍ പതാക ഉയര്‍ത്തല്‍ ചടങ്ങില്‍ 300ല്‍ പരം പ്രവര്‍ത്തകര്‍ പങ്കെടുക്കാറുണ്ട്. എന്നാല്‍ ഇന്നത്തെ പരിപാടിയില്‍ ചുരുക്കം പ്രവര്‍ത്തകര്‍മാത്രമാണ് സംബന്ധിച്ചത്. കളക്കര, അത്തിയടുക്കം ബ്രാഞ്ചുകളില്‍ നിന്നുള്ള പ്രവര്‍ത്തകര്‍ പ്രകടനത്തിലോ, പതാക ഉയര്‍ത്തല്‍ ചടങ്ങിലോ പങ്കെടുക്കാതെ മാറി നിന്നുവെന്നതും ശ്രദ്ധേയമാണ്.
അതേസമയം കഴിഞ്ഞദിവസം സി പി ഐയില്‍ ചേര്‍ന്ന പി.ഗോപാലന്‍ മാസ്റ്റര്‍ നെല്ലിത്താവ് ബ്രാഞ്ച് സംഘടിപ്പിച്ച പരിപാടിയില്‍ പതാക ഉയര്‍ത്തി.
Keywords: Kuttikol-cpm-cpi-new-krishanpilla
കൃഷ്ണപിള്ള ദിനാചരണം:കുറ്റിക്കോലില്‍ സി.പി.ഐയില്‍ ചേരാത്ത വിമതര്‍ ചെങ്കൊടി ഉയര്‍ത്തി
4/
5
Oleh
evisionnews