Type Here to Get Search Results !

Bottom Ad

യുവതി കെ.എസ്.ആര്‍.ടി.സി ബസ് കണ്ടക്ടറെ ചെരിപ്പൂരി അടിച്ചു


കാസര്‍കോട്:(www.evisionnews.in) കെ.എസ്.ആര്‍.ടി.സി കണ്ടക്ടറെ ചെരുപ്പൂരിയടിച്ചുവെന്ന പരാതിയില്‍ യുവതിക്കെതിരെ കേസെടുത്തു.കാസര്‍കോട് നിന്നും മംഗളൂരുവിലേക്ക് പോവുകയായിരുന്ന കേരള ആര്‍.ടി.സി ബസ്സിന്റെ കണ്ടക്ടര്‍ മുകേഷ് നല്‍കിയ പരാതിയില്‍ കളനാട് സ്വദേശിനി ആയിഷക്കെതിരെയാണ് കാസര്‍കോട് പൊലീസ് കേസെടുത്തത്.തിങ്കളാഴ്ച്ച വൈകിട്ട് 3.45വോടെയാണ് സംഭവം. ബസ്സിലെ യാത്രക്കാരിയായ ആയിഷ മംഗളൂരുവിലേക്ക് പോകാനായാണ് ടിക്കറ്റെടുത്തത്. ബസ്സ് മൊഗ്രാലില്‍ എത്തിയപ്പോള്‍ ഇറങ്ങണമെന്ന് പറഞ്ഞ് കണ്ടക്ടറോട് ബാക്കിതുക ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ മംഗളൂരുവിലേക്ക് എടുത്ത ടിക്കറ്റ് റദ്ദാക്കാന്‍ കഴിയില്ലെന്നും അതുകൊണ്ട് പണം തിരിച്ചു തരാന്‍ നിര്‍വ്വാഹമില്ലെന്നും കണ്ടക്ടര്‍ അറിയിച്ചതോടെയാണ് വാക്ക് തര്‍ക്കവും ഒടുവില്‍ യുവതി കണ്ടക്ടറെ ചെരിപ്പൂരി അടിക്കുക യും ചെയ്തതെന്നാണ് പരാതി.

Keywords: KSRTC-Bus-conductor-kasaragod

Post a Comment

0 Comments

Top Post Ad

Below Post Ad