Type Here to Get Search Results !

Bottom Ad

എസ് കെ എസ് എസ് എഫ് ലഹരി വിരുദ്ധ കാമ്പയിന്‍ ജില്ലാ തല ഉദ്ഘാടനം മച്ചംപാടിയില്‍


കാസര്‍കോട്:(www.evisionnews.in) ''ലഹരിവര്‍ജിക്കൂ ജീവന്‍ രക്ഷിക്കൂ '' എന്ന പ്രമേയത്തില്‍ എസ് കെ എസ് എസ് എഫ് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ത്രൈമാസ ലഹരി വിരുദ്ധ കാമ്പയിന്‍ ജില്ലാ തല ഉദ്ഘാടനം ആഗസ്റ്റ് 28ന് മഞ്ചേശ്വരം മച്ചം പാടിയില്‍ നടത്താന്‍ എസ് കെ എസ് എസ് എഫ് ജില്ലാ സെക്രട്ടറിയേറ്റ് തീരുമാനിച്ചു.ജില്ലാ പ്രസിഡണ്ട് താജുദ്ധീന്‍ ദാരിമി പടന്ന അധ്യക്ഷത വഹിച്ചു.ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ ജനറല്‍സെക്രട്ടറി അബൂബക്കര്‍ സാലൂദ് നിസാമി ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറല്‍ സെക്രട്ടറി ഹാരിസ് ദാരിമി ബെദിര സ്വാഗതം പറഞ്ഞു . എസ് കെ എസ് എസ് എഫ് സംസ്ഥാന വൈസ് പ്രസിഡണ്ട് ഇബ്രാഹിം ഫൈസി ജെഡിയാര്‍. ജില്ലാ ട്രഷറര്‍ സുഹൈര്‍ അസ്ഹരി പള്ളങ്കോട്,യൂനുസ് ഫൈസി അരിയങ്കല്ല്, യൂനുസ് ഹസനി, സയ്യിദ് ഉമറുല്‍ ഫാറൂഖ് തങ്ങള്‍, എം.എ ഖലീല്‍, മുഹമ്മദലി നീലേശ്വരം, ശറഫുദ്ധീന്‍ കുണിയ ഇബ്രാഹിം മവ്വല്‍, മുഹമ്മദ് ഫൈസി കജ, ഇസ്മാഈല്‍ മച്ചംപാടി, തുടങ്ങിയവര്‍ സംബന്ധിച്ചു.

കാമ്പയിന്റ ഭാഗമായി മേഖല തലങ്ങളില്‍ ലഹരി വിരുദ്ധ റാലി, തീരദേശങ്ങളില്‍ കൊളാഷ് പ്രദര്‍ശനം, ലഹരി വിരുദ്ധ സംഗമം, പ്രതിജ്ഞ, ക്ലസ്റ്റര്‍ തലങ്ങളില്‍ ബഹുജന സംഗമം, ഷോട്ട് മെസ്സേജ് ,ശാഖ തലങ്ങളില്‍ ലഘുലേഖ വിതരണം, ഉദ്‌ബോധന സദസ്സ്, ഇബാദ് കമ്മിറ്റി, ഖുര്‍ആന്‍ റിഹാബിറ്റേഷന്‍ തുടങ്ങിയ വിവധ പദ്ധതികള്‍ നടപ്പിലാക്കും.പരിപാടിയുടെ വിജയത്തിനായി, മേഖല, ക്ലസ്റ്റര്‍, ശാഖ കമ്മിറ്റികള്‍ സജീവമായി പ്രവര്‍ത്തിക്കണമെന്ന് ജില്ലാ പ്രസിഡണ്ട് താജുദ്ധീന്‍ ദാരിമി പടന്നയും ജനറല്‍ ജനറല്‍ സെക്രട്ടറി ഹാരിസ് ദാരിമി ബെദിരയും അറിയിച്ചു.

keywords : kasragod-skssf-anti-drugg-campaign-inauguration-machampady

Post a Comment

0 Comments

Top Post Ad

Below Post Ad