Type Here to Get Search Results !

Bottom Ad

ജില്ലാ കളക്ടറായി കെ ജീവന്‍ബാബു ചുമതലയേറ്റു


കാസര്‍കോട്.(www.evisionnews.in)ജില്ലയിലെ പുതിയ ജില്ലാ കളക്ടറായി കെ ജീവന്‍ബാബു ചുമതലയേറ്റു. ബുധനാഴ്ച രാവിലെ കളക്ടറേറ്റിലെത്തിയ പുതിയ ജില്ലാ കളക്ടറെ സ്ഥാനമൊഴിയുന്ന ജില്ലാ കളക്ടര്‍ ഇ ദേവദാസന്‍, എ ഡി എം കെ അംബുജാക്ഷന്‍, ഡെപ്യൂട്ടി കളക്ടര്‍മാരായ എച്ച് ദിനേശന്‍, ഡോ. പി കെ ജയശ്രീ, എന്‍ ദേവിദാസ്, അബ്ദുള്‍ സലാം, എ ദേവയാനി, ഫിനാന്‍സ് ഓഫീസര്‍ കെ കുഞ്ഞമ്പു നായര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സുഗതന്‍ ഇ വി , തഹസില്‍ദാര്‍മാരായ എ കെ രമേന്ദ്രന്‍, കെ രവികുമാര്‍, ജയരാജന്‍ വൈക്കത്ത്, സൂര്യനാരായണന്‍, ഹുസൂര്‍ ശിരസ്തദാര്‍ പി കെ ശോഭ തുടങ്ങിയവര്‍ ചേര്‍ന്ന് സ്വീകരിച്ചു. കളക്ടറുടെ ചേമ്പറില്‍ എത്തി അധികാരമേറ്റെടുത്ത ശേഷം ഉദ്യോഗസ്ഥരുമായി ജില്ലാ കളക്ടര്‍ ചര്‍ച്ച നടത്തി. ഭാര്യ അഭിജാനന്‍ മിലനിനോടൊപ്പമാണ് പുതിയ ജില്ലാ കളക്ടര്‍ സ്ഥാനമേല്‍ക്കാനായി എത്തിയത്. 

തൊടുപുഴ സ്വദേശിയായ കെ ജീവന്‍ബാബു 2009 ല്‍ ഇന്ത്യന്‍ റവന്യൂ സര്‍വ്വീസിലും 2010 ല്‍ പശ്ചിമബംഗാളില്‍ ഐ പി എസ് ഓഫീസറായും സേവനമനുഷ്ഠിച്ചിരുന്നു. 2011 ഐ എ എസ് ബാച്ചിലുള്‍പ്പെട്ട കെ ജീവന്‍ബാബു തൃശ്ശൂരില്‍ അസി.കളക്ടര്‍, കാഞ്ഞങ്ങാട് സബ്കളക്ടര്‍, എക്‌സൈസ് അസി. കമ്മീഷണര്‍, സര്‍വ്വെ ഡയറക്ടര്‍, ബീവറേജസ് കോര്‍പ്പറേഷന്‍ എം ഡി, കശുവണ്ടി വികസന കോര്‍പ്പറേഷന്‍ എം ഡി, ഇലക്ഷന്‍ ഡെപ്യൂട്ടി കമ്മീഷണര്‍ തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചിരുന്നു.

keywords: district-collector-k-jeevan-babu

Post a Comment

0 Comments

Top Post Ad

Below Post Ad