Type Here to Get Search Results !

Bottom Ad

സ്വാതന്ത്ര്യദിനപരേഡില്‍ മന്ത്രി ഇ ചന്ദ്രശേഖരന്‍ അഭിവാദ്യം സ്വീകരിക്കും

കാസര്‍കോട്.(www.evisionnews.in)70-ാമത് സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി ജില്ലാ ആസ്ഥാനത്ത് കാസര്‍കോട് മുന്‍സിപ്പല്‍ സ്റ്റേഡിയത്തില്‍ സംഘടിപ്പിക്കുന്ന സ്വാതന്ത്ര്യദിന പരേഡില്‍ 15 ന് രാവിലെ എട്ടിന് റവന്യൂ, സര്‍വ്വേ,ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ ദേശീയപതാക ഉയര്‍ത്തി പരേഡില്‍ അഭിവാദ്യം സ്വീകരിക്കും. വിദ്യാനഗറിലെ മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന പരേഡില്‍ ലോക്കല്‍ പോലീസ്, വനിതാ പോലീസ്, എക്‌സൈസ്, സായുധസേന, സീനിയര്‍-ജൂനിയര്‍ എന്‍ സി സി, എന്‍ സി സി നേവല്‍ വിംഗ്, സ്‌കൗട്ട് ആന്റ് ഗൈഡ്‌സ്, സ്റ്റുഡന്റ് പോലീസ് കേഡറ്റ്, ജൂനിയര്‍ റെഡ്‌ക്രോസ് തുടങ്ങിയവയുടെ പ്ലാറ്റിയൂണുകള്‍ അണിനിരക്കും. ഈ മാസം 11, 12 തീയതികളില്‍ ഉച്ചയ്ക്ക് രണ്ട് മണിക്കും 13 ന് രാവിലെ ഏഴ് മണിക്കും പരേഡ് റിഹേഴ്‌സല്‍ നടക്കും. പരേഡിനോടനുബന്ധിച്ച് സാംസ്‌കാരിക പരിപാടികള്‍ സംഘടിപ്പിക്കും.

keywords : independence-day-celebrate-minister

Post a Comment

0 Comments

Top Post Ad

Below Post Ad