കാസര്‍കോട് :(www.evisionnews.in)ബാങ്ക് റോഡില്‍ പ്രവര്‍ത്തിക്കുന്ന കെഡിസി ലാബിന് ജനമൈത്രി പോലീസിന്റെ 'എക്‌സലന്‍സി സര്‍ട്ടിഫിക്കറ്റ്.കാസര്‍കോട് മുനിസിപ്പാലിറ്റിയിലെ 38 വാര്‍ഡിലും ജനമൈത്രി പോലീസിന്റെയും കടുംബശ്രീയുടെയും സഹകണത്തോടെ സൗജന്യ ഷുഗര്‍,പ്രഷര്‍ പരിശോധന ക്യാമ്പുകള്‍ നടത്തിയതിനാണ് എക്‌സലന്‍സി സര്‍ട്ടിഫിക്കറ്റിന് അര്‍ഹതനേടിയത്.കാസര്‍കോട് വ്യാപാരഭവനില്‍ നടന്ന ചടങ്ങില്‍
ഡി.വൈ.എസ്.പിയും ( ഡി. സി. ആര്‍. ബി) ജനമൈത്രി പോലീസ് നോഡല്‍ ഓഫീസര്‍ കൂടിയായ ദാമോദരന്‍ എക്‌സലന്‍സി സര്‍ട്ടിഫിക്കറ്റ് കെ. ഡി.സി.ലാബ് മാനേജിങ്ങ് ഡയറക്ടര്‍ അബൂയാസറിന് കൈമാറി. .എം.പി.അസാദ്, സുകുമാരന്‍, രജ്ഞിത്ത് രവിന്ദ്രന്‍ ,രാജീവന്‍ കെ.പി.വി ,കെ. ഡി.സി.ലാബ് മാനേജിങ്ങ് ഡയറക്ടര്‍ അബൂയാസര്‍ എന്നിവര്‍ സംസാരിച്ചു.
keywords : kdc-lab-kasaragod-police-excellency-award-certificate
കെഡിസി ലാബിന് ജനമൈത്രി പോലീസിന്റെ എക്‌സലന്‍സി സര്‍ട്ടിഫിക്കറ്റ്
4/
5
Oleh
evisionnews