Monday, 22 August 2016

വിലക്കയറ്റത്തിനെതിരെ ജില്ലയില്‍ സി പി ഐ പ്രതിഷേധ സായാഹ്ന ധര്‍ണ നടത്തി


കാസര്‍കോട്: (www.evisionnews.in)വിലക്കയറ്റത്തിനും ദളിത് പീഡനത്തിനുമെതിരെ സി പി ഐ പ്രതിഷേധ സായാഹ്ന ധര്‍ണ നടത്തിസി.പി.ഐ. ദേശവ്യാപകമായി നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായാണ് ജില്ലയില്‍ വിവിധ കേന്ദ്രങ്ങളില്‍ മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തില്‍ ധര്‍ണ നടത്തിയത്. നൂറ് കണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്തു. 
കാസര്‍കോട് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് നടന്ന സായാഹ്ന ധര്‍ണ ജില്ലാ സെക്രട്ടറി ഗോവിന്ദന്‍ പള്ളിക്കാപ്പില്‍ ഉദ്ഘാടനം ചെയ്തു.രാധാകൃഷ്ണന്‍ പെരുമ്പള അധ്യക്ഷത വഹിച്ചു.വി സുരേഷ് ബാബു, നാരായണന്‍ പേരിയ, പി ഗോപാലന്‍ മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു. കാസര്‍കോട് മണ്ഡലം സെക്രട്ടറി വി രാജന്‍ സ്വാഗതം പറഞ്ഞു. ധര്‍ണക്ക് എം ബാബു പയന്തങ്ങാനം, കെ കുഞ്ഞിരാമന്‍ പനക്കുളം, തുളസീധരന്‍ ബളാനം, രാജേഷ് ബേനൂര്‍, കെ കൃഷ്ണന്‍, എ ഗോപാലകൃഷ്ണന്‍, ബി പി അഗ്ഗിത്തായ, കെ നാരായണന്‍ മൈലൂല തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

കാഞ്ഞങ്ങാട്ട് സംസ്ഥാന കൗണ്‍സിലംഗം കെ വി കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. സി കെ ബാബുരാജ് അധ്യക്ഷത വഹിച്ചു. 
ബദിയടുക്കയില്‍ സംസ്ഥാന കൗണ്‍സിലംഗം ടി കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ കൗണ്‍സിലംഗം കെ ചന്ദ്രശേഖരഷെട്ടി അധ്യക്ഷത വഹിച്ചു. 
കുഞ്ഞത്തൂരില്‍ ജില്ല അസി.സെക്രട്ടറി ബി വി രാജന്‍ ഉദ്ഘാടനം ചെയ്തു. സുധാനന്ദ ബായാര്‍ അധ്യക്ഷത വഹിച്ചു. 
നീലേശ്വരത്ത് ജില്ലാ എക്‌സിക്യൂട്ടീവംഗം ബങ്കളം കുഞ്ഞികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. എം അസിനാര്‍ അധ്യക്ഷത വഹിച്ചു. 
വെള്ളരിക്കുണ്ടില്‍ നടന്ന സായാഹ്ന ധര്‍ണ സി പി ഐ ജില്ലാ എക്‌സിക്യൂട്ടീവംഗം കെ എസ് കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. പരപ്പ മണ്ഡലം സെക്രട്ടറി എം കുമാരന്‍ അധ്യക്ഷത വഹിച്ചു.





keywords : district-hike-cpm-darna

Related Posts

വിലക്കയറ്റത്തിനെതിരെ ജില്ലയില്‍ സി പി ഐ പ്രതിഷേധ സായാഹ്ന ധര്‍ണ നടത്തി
4/ 5
Oleh

Subscribe via email

Like the post above? Please subscribe to the latest posts directly via email.