Saturday, 6 August 2016

തോണി മറിഞ്ഞ് കടലില്‍ കുടുങ്ങിയവരെ രക്ഷിക്കാന്‍ ശ്രമിച്ച യുവാവ് പാറക്കെട്ടില്‍ തലയടിച്ച് മരിച്ചു;ഒരാളെ കാണാതായി

മംഗളൂരു(www.evisionnews.in): മത്സ്യബന്ധനത്തിനിടയില്‍ തോണി മറിഞ്ഞ് കടലില്‍ കുടുങ്ങിയവരെ ജീവന്‍ പണയം വെച്ച് രക്ഷിക്കാന്‍ കടലില്‍ ചാടിയ യുവാവ് പാറക്കെട്ടില്‍ തലയിടിച്ച് അതിദാരുണമായി കൊല്ലപ്പെട്ടു. ശനിയാഴ്ച ഉച്ചയ്ക്ക് ഉള്ളാള്‍ കടലിലാണ് സംഭവം. ഉള്ളാല്‍ കടപ്പുറത്തെ മുഹമ്മദ് ഫസലാ (38)ണ് മരിച്ചത്. 
പതിവ് മത്സ്യബന്ധനത്തിന് പോയ തമിഴ്‌നാട്ടുകാരായ മാനക്‌സ് (45), കുമാരന്‍ (30), ചന്ദന്‍ എന്നിവരാണ് പ്രക്ഷുബ്ദമായ കടലില്‍ അപകടത്തില്‍പ്പെട്ടത്. ഇവരുടെ കൂട്ടക്കരച്ചില്‍ കോട്ടാണ് മുഹമ്മദ് ഫസലും സുഹൃത്തായ റമീസും കടലിലേക്ക് ചാടിയത്. മാനക്‌സിനെ ഇരുവരും ചേര്‍ന്ന് രക്ഷിച്ച് കരക്കെത്തിച്ചു. തുടര്‍ന്ന് മറ്റു രണ്ടു പേരെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടയിലാണ് ഫസലിന്റെ തല പാറക്കെട്ടിലിടിച്ചത്. ആശുപത്രിയിലേക്കെത്തിക്കുന്നതിന് മുമ്പ് ഇയാള്‍ മരിക്കുകയായിരുന്നു. കുമാരനെ കോസ്റ്റ് ഗാര്‍ഡിന്റെ ഹെലികോപ്ടറിന്റെ സഹായത്തോടെ രക്ഷപ്പെടുത്തി. ചന്ദനെ ഇതുവരെ കണ്ടു കിട്ടിയിട്ടില്ല. തിരച്ചില്‍ തുടരുന്നുണ്ട്. ഫസലിന്റെ മരണം ഉള്ളാള്‍ തീരത്തെ കണ്ണീര്‍ കടലിലാഴ്ത്തി. തീരദേശത്തെ നാട്ടുകാരുടെ പ്രിയപ്പെട്ടവനായിരുന്നു മരണപ്പെട്ട മുഹമ്മദ് ഫസല്‍.


Keywords:Karnataka-Mangaluru-Ullal-2-die-Boat-Capsizes

Related Posts

തോണി മറിഞ്ഞ് കടലില്‍ കുടുങ്ങിയവരെ രക്ഷിക്കാന്‍ ശ്രമിച്ച യുവാവ് പാറക്കെട്ടില്‍ തലയടിച്ച് മരിച്ചു;ഒരാളെ കാണാതായി
4/ 5
Oleh

Subscribe via email

Like the post above? Please subscribe to the latest posts directly via email.