Sunday, 21 August 2016

കൊല്ലത്ത് സദാചാര ഗുണ്ടകളുടെ അക്രമണത്തില്‍ പരിക്കേറ്റ യുവാവ് മരിച്ചു

കൊല്ലം(www.evisionnews.in):  കൊല്ലത്ത് സദാചാര ഗുണ്ടകളുടെ അക്രമണത്തില്‍ പരിക്കേറ്റ യുവാവ് മരിച്ചു.
ബൈക്കില്‍ സഞ്ചരിക്കവെ ആളുമാറി മര്‍ദനമേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന  മുണ്ടയ്ക്കല്‍ സ്വദേശി സുമേഷാണ്(20) മരിച്ചത്. ആഗസ്റ്റ് ഒന്‍പതിന് രാത്രിയിലാണ്  ആക്രമണം ഉണ്ടായത്.  സുമേഷിനെ ഒരു സംഘം ആള്‍ക്കാര്‍ കമ്പി വടികൊണ്ട് അടിച്ചുവീഴ്ത്തിയശേഷം  മര്‍ദിക്കുകയായിരുന്നു. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച സുമേഷ് ഞായറാഴ്ച രാവിലെയാണ് മരണത്തിന് കീഴടങ്ങിയത്.

ഒരു പെണ്‍കുട്ടിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ മറ്റൊരാളെ അക്രമിക്കാന്‍ പതിയിരുന്ന സംഘം സുമേഷിനെ മര്‍ദിക്കുകയായിരുന്നു. മര്‍ദനത്തിന് ശേഷം ഹെല്‍മെറ്റ് മാറ്റിയപ്പോഴാണ് ആളുമാറിയതായി വ്യക്തമായത്. നെഞ്ചിനും കരളിനും ഗുരുതരമായി പരുക്കേറ്റ സുമേഷിനെ കൊല്ലത്തെ വിവിധ സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചതിനുശേഷം തിരുവനന്തപുരം മെഡിക്കല്‍ കോളെജില്‍ ചികിത്സയിലായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ആറു പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. 

Keywords:Kerala-Kollam-Attack-Dead

Related Posts

കൊല്ലത്ത് സദാചാര ഗുണ്ടകളുടെ അക്രമണത്തില്‍ പരിക്കേറ്റ യുവാവ് മരിച്ചു
4/ 5
Oleh

Subscribe via email

Like the post above? Please subscribe to the latest posts directly via email.