Type Here to Get Search Results !

Bottom Ad

ബ്ലഡ് ബാങ്കുകളിലെ ചോരയുടെ വിലവര്‍ധനക്ക് നീതീകരണമില്ല : എ. അബ്ദുല്‍ റഹ് മാന്‍


കാസര്‍കോട്:(www.evisionnews.in) സര്‍ക്കാര്‍ ആസ്പത്രികളിലെ ബ്ലഡ് ബാങ്കുകളില്‍ നിന്നു വിതരണം ചെയ്ത് വരുന്ന ചോരയുടെ വില ഇരട്ടിയാക്കാന്‍ ഇടത് സര്‍ക്കാര്‍ ഇറക്കിയ ഉത്തരവ് ജനദ്രോഹമാണെന്നും ഇത് പിന്‍വലിക്കണമെന്നും എസ്.ടി.യു.ദേശീയ സെക്രട്ടറി എ.അബ്ദുല്‍ റഹ്മാന്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ കാലങ്ങളില്‍ സര്‍ക്കാര്‍ ആസ്പത്രികളില്‍ ചികിത്സയില്‍ കഴിയുന്ന പാവപ്പെട്ട രോഗികള്‍ക്ക് സര്‍ക്കാര്‍ ബ്ലഡ് ബാങ്കുകളില്‍ നിന്നും ഒരു കുപ്പി രക്തത്തിന് 500 രൂപയും സ്വകാര്യ ആസ്പത്രികളിലെ രോഗികള്‍ക്ക് 750 രൂപയുമാണ് ഈടാക്കിയിരുന്നത്. ജുലായ് മാസത്തില്‍ ആരോഗ്യ വകുപ്പ് ഇറക്കിയ പ്രത്യേക ഉത്തരവില്‍ സര്‍ക്കാര്‍ ആസ്പത്രികളില്‍ ചികിത്സയില്‍ കഴിയുന്ന പാവപ്പെട്ട രോഗികള്‍ക്ക് 500 രൂപയ്ക്ക് ലഭിച്ച് കൊണ്ടിരുന്ന ഒരു ബോട്ടല്‍ രക്തത്തിന് 1050 രൂപയായും സ്വകാര്യ ആസ്പത്രികളിലെ രോഗികള്‍ക്ക് 750 രൂപയ്ക്ക് ലഭിച്ചിരുന്ന രക്തത്തിന് 1450 രൂപയായും വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്. 

അത്യാസനിലയില്‍ കഴിയുന്ന പാവപ്പെട്ട രോഗികളുടെ ജീവന്‍ രക്ഷിക്കാന്‍ വേണ്ടി ബന്ധുക്കളും സന്നദ്ധ സംഘടനാ പ്രവര്‍ത്തകരും സര്‍ക്കാര്‍ ബ്ലഡ് ബാങ്കുകളില്‍ മുന്‍കുട്ടി നല്‍കിയ രക്തത്തിന് പകരം വാങ്ങിക്കുന്ന രക്തത്തിനാണ് സര്‍ക്കാര്‍ ഇരട്ടിയിലധികം ചാര്‍ജ് ഈടാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ഇത് പാവപ്പെട്ട രോഗികളുടെ ജീവന്‍ കൊണ്ടുള്ള കളിയാണ്.സര്‍ക്കാര്‍പ്രസ്തുത ഉത്തരവ് പിന്‍വലിച്ച് പാവപ്പെട്ട രോഗി കള്‍ക്ക് പഴയ നിരക്കില്‍ രക്തം ലഭിക്കന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും അല്ലാത്തപക്ഷം ശക്തമായ സമര പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് അബ്ദുല്‍ റഹ് മാന്‍ സംസ്ഥാനമുഖ്യമന്ത്രിക്കും ആരോഗ്യ വകുപ്പ് മന്ത്രിക്കും അയച്ച കത്തില്‍ മുന്നറിയിപ്പു് നല്‍കി.

Post a Comment

0 Comments

Top Post Ad

Below Post Ad