Type Here to Get Search Results !

Bottom Ad

ഐ.എസ്.ബന്ധം: എന്‍.ഐ.എ എസ്.പിയും സംഘവും കാസര്‍കോട്ടേക്ക്


ചെറുവത്തൂര്‍  (www.evisionnews.in)  :  തൃക്കരിപ്പൂര്‍, പടന്ന ഭാഗങ്ങളില്‍ നിന്നുള്ള സ്ത്രീകളും കുട്ടികളുമടക്കം 17 പേര്‍ ഐ.എസ്.കേന്ദ്രത്തിലേയ്ക്ക് എത്തിയെന്ന സംഭവത്തിന്റെ അന്വേഷണത്തിനായി ദേശീയ അന്വേഷണ ഏജന്‍സിയായ എന്‍.ഐ. എ കാസര്‍കോട്ടേക്ക്.കൊച്ചി യൂണിറ്റിലെ എസ്.പി. എസ്.രാഹുലിന്റെ നേതൃത്വത്തിലുള്ള പത്തംഗ സംഘമായിരിക്കും അന്വേഷണത്തിനു കാസര്‍കോട്ടെത്തുക.
യുവതീയുവാക്കളുടെ തിരോധാനവുമായി ബന്ധപ്പെട്ട് ഏഴു കേസുകളാണ് ചന്തേരപൊലീസ് രജിസ്റ്റര്‍ ചെയ്തത്. കാണാതായവര്‍ ഐ.എസില്‍ ചേര്‍ന്നതായും രണ്ടു സംഘങ്ങളായി തിരിഞ്ഞ് അഫ്ഗാനിസ്ഥാനിലെ രഹസ്യകേന്ദ്രത്തില്‍ എത്തിയെന്നുമാണ് അന്വേഷണ സംഘം കണ്ടെത്തിയത്. അന്താരാഷ്ട്ര ബന്ധം ഉള്ളതിനാല്‍ എന്‍.ഐ.എ. അന്വേഷിക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ചാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം അന്വേഷണം പുതിയ ഏജന്‍സിക്കു കൈമാറിയത്. ചന്തേര പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസുകള്‍ ജില്ലാ കോടതിയിലാണ് എന്നാല്‍ പുതിയ എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്യുന്നതോടെ കേസ് കൊച്ചി എന്‍.ഐ.എ കോടതിയിലെത്തും. ഇതിനുള്ള അപേക്ഷ എന്‍.ഐ. എ സംഘം ഉടന്‍ കാസര്‍കോട്ടെത്തി കോടതിയില്‍ സമര്‍പ്പിക്കും. ഇതുവരെ നടത്തിയ അന്വേഷണത്തിനിടയില്‍ കണ്ടെത്തിയ തെളിവുകള്‍ കൈമാറാനുള്ള അപേക്ഷയും എന്‍.ഐ.എ. കോടതിയില്‍ സമര്‍പ്പിക്കും.

Keywords: Isis-Nia-to-kasaragod-missing

Post a Comment

0 Comments

Top Post Ad

Below Post Ad