കുമ്പള:(www.evisionnews.in) പൊന്നോമന പിറന്നതിന്റെ ആഹ്ലാദം തീരുംമുമ്പ് പിതാവ് ഹൃദയാഘാതം മൂലം മരിച്ചു. കുമ്പള ബദ്‌രിയ്യ നഗറിലെ അബ്ദുള്ള ബീഫാത്തിമ ദമ്പതികളുടെ മകന്‍ മുഹമ്മദ് കരിം(29)ആണ് മരിച്ചത്.
ചൊവ്വാഴ്ച്ച പുലര്‍ച്ചെ വീട്ടില്‍ വച്ച് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് സഹകരണ ആശുപത്രയിലില്‍ എത്തിച്ചു. നിലഗുരുതരമായതിനാല്‍ കാസര്‍കോട്ടേക്കു കൊണ്ടും പോകുംവഴിയായിരുന്നു അന്ത്യം. കൂലിപ്പണിക്കാരനാണ് മുഹമ്മദ് കരീം.
നസീറയാണ് ഭാര്യ. ഒരു മാസം പ്രായമുള്ള അബ്ദുള്‍ ഷമീല്‍ ഏകമകനാണ്. സിദ്ദീഖ്, റിയാസ്, ബുഷ്‌റ, ഫൗസിയ സഹോദരങ്ങളാണ്.
Keywords: muhemmed-kareem-heart-attack
ഏകമകനെ കണ്ടു കൊതി തീരുംമുമ്പ് പിതാവ് ഹൃദയാഘാതം മൂലം മരിച്ചു
4/
5
Oleh
evisionnews