Type Here to Get Search Results !

Bottom Ad

ഗള്‍ഫില്‍ നിന്ന് കത്തയച്ച് മൊഴി ചൊല്ലിയ യുവതിക്ക് 23.50ലക്ഷം രൂപ ജീവനാംശം


കാസര്‍കോട്:(www.evisionnews.in) ഗള്‍ഫില്‍ നിന്ന് കത്തയച്ച് മൊഴി ചൊല്ലിയ യുവതിക്ക്  23.50ലക്ഷം രൂപ ജീവനാംശം നല്‍കാന്‍ കോടതി ഉത്തരവിട്ടു. ചട്ടഞ്ചാല്‍ ബാലനടുക്കം ബെണ്ടിച്ചാല്‍ ഹൗസിലെ ബി.എ.അബ്ദുല്ലയുടെ മകള്‍ നഫീസത്ത് മിസ്‌രിയ (28) യുടെ പരാതിയിലാണ് ഭര്‍ത്താവ് ദേളി കപ്പണടുക്കത്തെ മുഹമ്മദ് ഫാസില്‍ (32) ജീവനാംശം നല്‍കാന്‍ സി.ജെ.എം. കോടതി ഉത്തരവിട്ടത്. 2008 മാര്‍ച്ച് എട്ടിനാണ് മിസ്‌രിയും ഫാസിലും വിവാഹിതരായത്. ഇവര്‍ക്ക് രണ്ടു മക്കളുണ്ട്. 2015 ഓഗസ്റ്റ് 10നാണ് മിസ്‌രിയയെ മൊഴി ചൊല്ലിക്കൊണ്ടു ഗള്‍ഫില്‍ നിന്നും ഫാസില്‍ മഹല്ല് കമ്മിറ്റിക്കും യുവതിക്കും കത്തയച്ചത്.
നേരത്തെ സ്തീധനമാവശ്യപ്പെട്ട് പീഡിപ്പിക്കുന്നതായുള്ള മിസ്‌രിയുടെ പരാതിയില്‍ ഫാസിലിനെതിരെയും പിതാവ് അഹ്മദ് ഹാജി, മാതാവ് റാബിയ, സഹോദരി സുഹറ ബീവി എന്നിവര്‍ക്കെതിരെയും പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഈ കേസ് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ നിലവിലുണ്ട്. ഇതിനിടയിലാണ് യുവതിയെ ഫാസില്‍ ഗള്‍ഫില്‍ നിന്നും കത്തിലൂടെ മൊഴി ചൊല്ലിയത്.
ഇതേ തുടര്‍ന്ന് യുവതി അഡ്വ. പി.എ.ഫൈസല്‍ മുഖേന സി.ജെ.എം. കോടതിയില്‍ ജീവനാംശം ആവശ്യപ്പെട്ട് ഹരജി ഫയല്‍ ചെയ്യുകയായിരുന്നു. സ്ത്രീധനമായി നല്‍കിയ 50 പവന്‍ സ്വര്‍ണ്ണവും മൂന്നുലക്ഷം രൂപയും മഹറായി നല്‍കിയ അഞ്ചുപവന്‍ സ്വര്‍ണ്ണം, വിവാഹത്തിന് ചിലവായ രണ്ടു ലക്ഷം രൂപ. ഇദ്ദ ഇരിക്കുന്നതിന് ഒരു ലക്ഷം രൂപ എന്നിവയടക്കമാണ് ജീവനാംശം നല്‍കേണ്ടത്.


Post a Comment

0 Comments

Top Post Ad

Below Post Ad