Type Here to Get Search Results !

Bottom Ad

ഭക്ഷ്യോല്‍പ്പാദനത്തില്‍ സ്വയംപര്യാപ്തത കൈവരിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം - മന്ത്രി ചന്ദ്രശേഖരന്‍


കാഞ്ഞങ്ങാട്.(www.evisionnews.in)ഭക്ഷ്യോല്‍പ്പാദനത്തില്‍ സ്വയംപര്യാപ്തത കൈവരിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് റവന്യൂ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ പറഞ്ഞു. കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച കര്‍ഷക ദിനാചരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. 
ഈ വര്‍ഷം നെല്ല് വര്‍ഷമായി സംസ്ഥാന സര്‍ക്കാര്‍ ആഘോഷിക്കുകയാണ്. തരിശു നിലങ്ങളില്‍ കൃഷി ചെയ്യുന്നതുള്‍പ്പെടെ നെല്‍കൃഷിയുടെ പ്രോത്സാഹനത്തിനുളള വിവിധ പദ്ധതികള്‍ നടപ്പാക്കും. നെല്‍കൃഷിയോടൊപ്പം പഴം, പച്ചക്കറിയുള്‍പ്പെടെയുളള ഭക്ഷ്യ വസ്തുക്കള്‍ ഉത്പാദിപ്പിക്കുന്നതിനും കര്‍ഷകരുടെ ബോധപൂര്‍വ്വമായ ശ്രമമുണ്ടാകണമെന്നും മന്ത്രി പറഞ്ഞു. 
കര്‍ഷകന് സമൂഹത്തില്‍ മാന്യമായ പദവി ലഭിക്കുന്ന സാഹചര്യമുണ്ടാകണം. കര്‍ഷകരുടെ ഉത്പന്നങ്ങള്‍ക്ക് ന്യായവില ഉറപ്പാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. കര്‍ഷകന്റെ വിളവുകളില്‍ നിന്ന് നഷ്ടമുണ്ടാകാതിരിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും കൂട്ടായ ശ്രമമുണ്ടാകണമെന്നും മന്ത്രി പറഞ്ഞു. ഈ ഓണക്കാലത്തും തുടര്‍ന്നുളള വര്‍ഷങ്ങളിലും കേരളീയര്‍ക്ക് മെച്ചപ്പെട്ട ജീവിതം ഉറപ്പു വരുത്തുകയാണ് സര്‍ക്കാരിന്റെ സമീപനമെന്നും അദ്ദേഹം പറഞ്ഞു. 

കാഞ്ഞങ്ങാട് നഗരസഭയുടെയും കൃഷിഭവന്റെയും സംയുക്താഭിമുഖ്യത്തില്‍ കാഞ്ഞങ്ങാട് കൊവ്വല്‍ സ്റ്റോര്‍ മുത്തപ്പനാര്‍കാവ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച കര്‍ഷക ദിനാഘോഷം മന്ത്രി ഇ ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്തു. കര്‍ഷകരെ പൊന്നാടയണിയിച്ച് മന്ത്രി ഉപഹാരങ്ങള്‍ സമര്‍പ്പിച്ചു. കാഞ്ഞങ്ങാട് നഗരസഭ ചെയര്‍മാന്‍ വി വി രമേശന്‍ അധ്യക്ഷത വഹിച്ചു. കാസര്‍കോട് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ പി പ്രദീപ് പദ്ധതി വിശദീകരിച്ചു. കാഞ്ഞങ്ങാട് നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ എല്‍ സുലൈഖ, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഗംഗ രാധാകൃഷ്ണന്‍, ആരോഗ്യകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം പി ജാഫര്‍, മരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ടി വി ഭാഗീരഥി, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ മഹമൂദ് മുറിയനാവി, കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ ബെന്നി ജോസഫ്, കൃഷി അസി. ഡയറക്ടര്‍ കെ സജിനി മോള്‍, കാഞ്ഞങ്ങാട് നഗരസഭ കൗണ്‍സിലര്‍മാരായ കെ കെ ഗീത, കെ മുഹമ്മദ് കുഞ്ഞി, എം എം നാരായണന്‍, സി കെ വത്സന്‍, കാഞ്ഞങ്ങാട് നഗരസഭ സെക്രട്ടറി ഡി വി സനല്‍ കുമാര്‍, കാര്‍ഷിക വികസന സമിതി മെമ്പര്‍മാരായ പി നാരായണന്‍, സി കെ ബാബുരാജ്, രാഘവന്‍ കരുവളം, കുഞ്ഞമ്പു ഒഴിഞ്ഞ വളപ്പ്, ഹോസ്ദുര്‍ഗ് സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് എ മോഹനന്‍ നായര്‍, നിലാങ്കര-പനങ്കാവ് പാടശേഖര സമിതി പ്രസിഡണ്ട് കൃഷ്ണന്‍ പനങ്കാവ് എന്നിവര്‍ സംസാരിച്ചു. കാഞ്ഞങ്ങാട് നഗരസഭ വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എന്‍ ഉണ്ണിക്കൃഷ്ണന്‍ സ്വാഗതവും കാഞ്ഞങ്ങാട് കൃഷിഭവനിലെ കൃഷി ഫീല്‍ഡ് ഓഫീസര്‍ എം പി പ്രേമലത നന്ദിയും പറഞ്ഞു.

മണ്ണിന്റെ ആരോഗ്യ സംരക്ഷണം എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാറില്‍ പടന്നക്കാട് കാര്‍ഷിക കോളേജ് പ്രൊഫസ്സര്‍ ഡോ. കെ എം ശ്രീകുമാര്‍ ക്ലാസ്സെടുത്തു. ഉദ്ഘാടനത്തോടനുബന്ധിച്ച് നാട്ടിപ്പാട്ടും കാര്‍ഷിക അനുബന്ധ കലാപരിപാടികളും അരങ്ങേറി. 

ചടങ്ങില്‍ കെ മീനാക്ഷിയമ്മ, നാരായണി അമ്മ, പി നാരായണി, സി മുഹമ്മദ്, ടി കൃഷ്ണന്‍, ടി ഗോപി, പി ഹാജിറ, കൂളിക്കുണ്ടില്‍ കൃഷ്ണന്‍, എം കുഞ്ഞാമത് ഹാജി, പി കൃഷ്ണന്‍, ഇ തമ്പാന്‍ നായര്‍, കെ പി ശ്രീധരന്‍, എച്ച് സി ഉദീഷ് കുമാര്‍ എന്നിവരെ ആദരിച്ചു.

9.30 ന് പളളിക്കരയിലും 10 മണിക്ക് അജാനൂരിലും 10.30 ന് കാഞ്ഞങ്ങാട് നഗരസഭയിലും 11 ന് മടിക്കൈ ഗ്രാമപഞ്ചായത്ത് 12 ന് ബളാല്‍ ഗ്രാമപഞ്ചായത്ത് രണ്ട് മണിക്ക് പനത്തടി പഞ്ചായത്ത് 2.45 ന് കളളാര്‍ പഞ്ചായത്ത്, 3.15 ന് കോടോം ബേളൂര്‍ പഞ്ചായത്ത് എന്നിവിടങ്ങളില്‍ നടന്ന കര്‍ഷക ദിനാഘോഷപരിപാടികള്‍ മന്ത്രി ഇ ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്തു. പനത്തടിയില്‍ നടക്കുന്ന കര്‍ഷക ദിനാഘോഷത്തില്‍ പി കരുണാകരന്‍ എം പി മികച്ച കര്‍ഷകരെ ആദരിച്ചു. ഉദുമ പഞ്ചായത്തില്‍ ഉദുമ കൃഷിഭവനില്‍ കര്‍ഷക ദിനാഘോഷവും സസ്യ ആരോഗ്യ ക്ലിനിക്കിന്റെ ഉദ്ഘാടനവും കെ കുഞ്ഞിരാമന്‍ എം എല്‍ എ നിര്‍വ്വഹിച്ചു. ബേഡഡുക്ക പഞ്ചായത്തില്‍ കുണ്ടംകുഴി സാംസ്‌കാരിക കേന്ദ്രത്തില്‍ നടന്ന കര്‍ഷകദിന പരിപാടികള്‍ കെ കുഞ്ഞിരാമന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. നീലേശ്വരത്ത് നടന്ന കര്‍ഷകദിനാഘോഷം നീലേശ്വരം നഗരസഭ അനക്‌സ് ഹാളില്‍ ചെയര്‍മാന്‍ പ്രൊഫ. കെ പി ജയരാജന്‍ ഉദ്ഘാടനം ചെയ്തു. ചെങ്കള പഞ്ചായത്ത് കൃഷിഭവന്റെ ആഭിമുഖ്യത്തില്‍ സി എച്ച് മുഹമ്മദ് കോയ സ്മാരക കമ്മ്യൂണിറ്റി ഹാളില്‍ നടന്ന കര്‍ഷക ദിനാഘോഷ പരിപാടികള്‍ എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ ഉദ്ഘാടനം ചെയ്തു. ചെങ്കള കൃഷിഭവനില്‍ ആരംഭിക്കുന്ന വിള ആരോഗ്യ പരിപാലന കേന്ദ്രത്തിന്റെ ഉദ്ഘാടനവും എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ നിര്‍വ്വഹിച്ചു. കാസര്‍കോട് നഗരസഭ കൃഷിഭവന്റെ ആഭിമുഖ്യത്തില്‍ നഗരസഭ കോണ്‍ഫറന്‍സ് ഹാളിലും മൊഗ്രാല്‍ പുത്തൂര്‍ ചൗക്കി കൃഷി വിജ്ഞാന്‍ കേന്ദ്രം ഹാളിലും നടന്ന കര്‍ഷകദിനാചരണ പരിപാടി എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ ഉദ്ഘാടനം ചെയ്തു. തൃക്കരിപ്പൂരില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ ജി സി ബഷീര്‍ ഉദ്ഘാടനം ചെയ്തു. ഈസ്റ്റ് എളേരി പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന കര്‍ഷകദിനം പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി രാജന്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജൈവ കര്‍ഷക അവാര്‍ഡ് ജേതാവ് അഗസ്തി പെരുമാട്ടിക്കുന്നിലിനെ ചടങ്ങില്‍ ആദരിച്ചു. കുമ്പഡാജെ പഞ്ചായത്തില്‍ പഞ്ചായത്ത് ഹാളില്‍ നടക്കുന്ന കര്‍ഷക ദിനാചരണം പഞ്ചായത്ത് പ്രസിഡണ്ട് ഫാത്തിമത്ത് സുഹറ ഉദ്ഘാടനം ചെയ്തു.

keywords : kasaragod-food-make-minister-e-chandrashekar

Post a Comment

0 Comments

Top Post Ad

Below Post Ad