Type Here to Get Search Results !

Bottom Ad

ഭാര്യയെ ഉപേക്ഷിച്ച് ഭാര്യമാതാവിനെ വിവാഹം കഴിച്ച യുവാവ് വിവാഹമോചനത്തിനൊരുങ്ങുന്നു


പാട്‌ന  (www.evisionnews.in)  : ഭാര്യയെ ഉപേക്ഷിച്ച് ഭാര്യമാതാവിനെ വിവാഹം കഴിച്ച യുവാവ് വിവാഹമോചനത്തിന് ഒരുങ്ങുന്നു.

സുരാജ് മഹ്‌തോ (22) ആണ് ഭാര്യ ലളിതയെ ഉപേക്ഷിച്ച് നാല്‍പ്പത്തിരണ്ടുകാരിയായ ഭാര്യമാതാവ് ആശാ ദേവിയെ വിവാഹം കഴിച്ചത്. ആശാദേവി മകളോടൊപ്പം സുരാജിന്റെ വീട്ടില്‍ താമസിക്കാനെത്തിയപ്പോഴാണ് ഇവര്‍ തമ്മിലുള്ള ബന്ധം ആരംഭിക്കുന്നത്.

ഇടയ്ക്ക് അസുഖം ബാധിച്ച സുരാജിനെ പരിപാലിക്കുകയും ആരോഗ്യത്തിലേക്ക് തിരികെ കൊണ്ടു വന്നതും ആശാദേവിയായിരുന്നു. ഇതോടോ ഇവര്‍ അടുക്കാന്‍ തുടങ്ങി. ആശാദേവി തിരികെ സ്വന്തം വീട്ടിലേക്ക് പോയ ശേഷം ഫോണിലൂടെ ഇവര്‍ നിരന്തരം സംസാരിക്കുമായിരുന്നു.

തുടര്‍ന്ന് ലളിതയുടെ എതിര്‍പ്പ് വകവയ്ക്കാതെ ഇരുവരും ബന്ധം മുന്നോട്ടുകൊണ്ടു പോയി. ഡല്‍ഹിയിലെ ഒരു ഫാക്ടറി ജീവനക്കാരനായ ലളിതയുടെ പിതാവിനും ഭാര്യയെ പിന്തിരിപ്പിക്കാന്‍ സാധിച്ചില്ല. ഒടുവില്‍ ഗ്രാമവാസികളുടെയും എതിര്‍പ്പിനെ വകവയ്ക്കാത്ത ഇവര്‍ ഒളിച്ചോടി വിവാഹം കഴിച്ചു. എന്നാല്‍ രണ്ടുമാസത്തെ ദാമ്പത്യത്തിന് ശേഷം ഇപ്പോള്‍ തെറ്റു മനസിലാക്കി ഇരുവരും ബന്ധം വേര്‍പെടുത്താന്‍ വിവാഹമോചന കേസ് നല്‍കിയിരിക്കുകയാണ്. തന്റെ വിഡ്ഢിത്തം ഇപ്പോഴാണ് മനസിലായതെന്നും ഭാവിയില്‍ ഇങ്ങനെ ആവര്‍ത്തിക്കില്ലെന്നുമാണ് സുരാജ് പറയുന്നത്.

Keywords: Youth-divorse-mother-in-low-patna-bihar

Tags

Post a Comment

0 Comments

Top Post Ad

Below Post Ad