Friday, 12 August 2016

ഉപ്പളയില്‍ അധ്യാപിക കുഴഞ്ഞു വീണു മരിച്ചു


ഉപ്പള   (www.evisionnews.in)    : സ്‌കൂളില്‍ ഉച്ചഭക്ഷണം കഴിച്ച് കൈ കഴുകുന്നതിനിടെ കുഴഞ്ഞു വീണ് അധ്യാപിക മരിച്ചു. മംഗളൂരു നാഗൂരിലെ പരമേശ്വരയുടെ ഭാര്യയും മഞ്ചനാടി ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ അധ്യാപികയുമായ പുഷ്പലത (47) യാണ് മരിച്ചത്. കുഴഞ്ഞ് വീണ അധ്യാപികയെ സഹ അധ്യാപകര്‍ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇന്നലെ ഉച്ചയോടെയാണ് സംഭവം. ഇവര്‍ ഉള്ളാള്‍ കര്‍ണ്ണാടകയിലെ കണ്ണൂര്‍ അഡ്ഡ്യാര്‍ സ്‌കൂളുകളിലും ജോലി ചെയ്തിരുന്നു. മൃതദേഹം ബന്തിയോട്ടെ തറവാട് വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. അമ്മ:കല്ല്യാണി. അച്ഛന്‍: പരേതനായ വീരപ്പ ബങ്കേര. മകള്‍: കനിഷ. സഹോദരങ്ങള്‍: മോഹന, ജയരാജ്, സുധ.

Keywords: Uppala-teacher-death




Related Posts

ഉപ്പളയില്‍ അധ്യാപിക കുഴഞ്ഞു വീണു മരിച്ചു
4/ 5
Oleh

Subscribe via email

Like the post above? Please subscribe to the latest posts directly via email.