Type Here to Get Search Results !

Bottom Ad

പി. ഗോപാലന്‍ മാസ്റ്ററും കൂട്ടരും സി.പി.ഐയില്‍ ചേര്‍ന്നു


കുറ്റിക്കോല്‍  (www.evisionnews.in)  : സി.പി.എം ബേഡകം മുന്‍ ഏരിയാ സെക്രട്ടറിയും കുറ്റിക്കോല്‍ പഞ്ചായത്ത് പ്രസിഡണ്ടുമായ പി. ഗോപാലന്‍ മാസ്റ്റര്‍ സി.പി.ഐയില്‍ ചേര്‍ന്നു. കുറ്റിക്കോല്‍ വ്യാപാര ഭവനില്‍ നടന്ന സി. അച്യുതമേനോന്‍ അനുസ്മരണ ചടങ്ങിലാണ് പാര്‍ട്ടിയില്‍ ചേര്‍ന്നവര്‍ക്ക് സ്വീകരണം നല്‍കിയത്. സി.പി.ഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി സത്യന്‍ മൊകേരി ഷാളയണിച്ചു.
നൂറിലേറെ സി.പി.എം പ്രവര്‍ത്തകരാണ് ഗോപാലന്‍ മാസ്റ്റര്‍ക്കൊപ്പം സി.പി.ഐയില്‍ ചേര്‍ന്നത്.
ഗോപാലന്‍ മാസ്റ്ററുടെ നേതൃത്വത്തില്‍ ഒരു വിഭാഗം ദീര്‍ഘകാലമായി സി.പി.എമ്മില്‍ കലാപക്കൊടി ഉയര്‍ത്തിവരികയായിരുന്നു. ഗോപാലന്‍ മാസ്റ്ററും കൂട്ടരും സി.പി.ഐയില്‍ ചേരുന്നതിനെ ചെറുക്കാന്‍ സി.പി.എം തന്ത്രങ്ങള്‍ മെനഞ്ഞെങ്കിലും നടന്നില്ല. കണ്ണൂരിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ ആഗസ്റ്റ് 13ന് ഗോപാലന്‍ മാഷുമായി ഒരു മണിക്കൂറോളം ചര്‍ച്ച നടത്തിയിരുന്നു. ഉദുമ നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ട് കുറയാന്‍ കാരണം ഗോപാലന്‍ മാഷിനെ ഒന്നിച്ചുകൂട്ടിയതുകൊണ്ടാണെന്ന ഏരിയാ കമ്മിറ്റിയുടെ പരാമര്‍ശം പിന്‍വലിക്കാമെന്നും ഏരിയാ സെക്രട്ടറിക്കെതിരെ ഉയര്‍ന്ന ആരോപണത്തെ കുറിച്ച് അന്വേഷിക്കാമെന്നുമായിരുന്നു പിണറായി നല്‍കിയ ഉറപ്പ്.
16ന് സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് ചേരുമെന്നും ഇതു സംബന്ധിച്ച് തീരുമാനമുണ്ടാകുമെന്നും പിണറായി ഉറപ്പുനല്‍കിയിരുന്നു. ഗോപാലന്‍ മാസ്റ്റര്‍ക്കെതിരെയുള്ള പരാമര്‍ശം പിന്‍വലിച്ചെങ്കിലും ചൊവ്വാഴ്ച നടന്ന സെക്രട്ടേറിയറ്റ് യോഗത്തില്‍ അഴിമതി അന്വേഷണം സംബന്ധിച്ച് തീരുമാനം ഉണ്ടായില്ല. ഇക്കാര്യം അറിയിക്കാനായി മുന്‍ എം.എല്‍.എമാരായ സി.എച്ച് കുഞ്ഞമ്പു, കെ. കുഞ്ഞിരാമന്‍, മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എം.വി ബാലകൃഷ്ണന്‍ മാസ്റ്റര്‍ എന്നിവര്‍ വൈകിട്ട് ഏഴു മണിയോടെ ഗോപാലന്‍ മാസ്റ്ററുടെ വീട്ടിലെത്തി കണ്ടിരുന്നു. എന്നാല്‍ താന്‍ തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുകയാണെന്നും ഇനി മടക്കമില്ലെന്നും ഗോപാലന്‍ മാഷ് നേതൃത്വത്തെ അറിയിക്കുകയായിരുന്നു.


Keywords: Goapalan-master-cpi-kuttikol

Post a Comment

0 Comments

Top Post Ad

Below Post Ad