Type Here to Get Search Results !

Bottom Ad

ചൗക്കി-കമ്പാര്‍ റോഡില്‍ അപകടക്കെണി; കണ്ണടച്ച് അധികൃതര്‍


ചൗക്കി    (www.evisionnews.in)   : ചൗക്കി-കമ്പാര്‍ റോഡില്‍ അപകടങ്ങള്‍ ആവര്‍ത്തിച്ചിട്ടും കണ്ടില്ലെ്ന്ന് നടിക്കുന്ന അതികൃതര്‍ക്കെതിരെ പ്രതിഷേധം ശക്തമായി. ഓവുചാലുകള്‍ സ്ലാബിട്ട് മൂടാത്തത് മൂലമാണ് ഈ റോഡില്‍ അപകട പരമ്പര തുടരുന്നത്. വീതി കുറഞ്ഞ റോഡിന്റെ ഇരുവശവും കാട് മൂടിയതോടെ കാല്‍ നടയാത്രപോലും ദുസ്സഹമായി വ്യാഴാഴ്ച രണ്ട് അപകടങ്ങളാണ് ഇവിടെ നടന്നത്. ചൗക്കിയില്‍ നിന്നും പെരിയടുക്ക ഭാഗത്തേക്ക് പോവുകയായിരുന്ന കാര്‍ ചൗക്കി പഴയ മദ്രസയ്ക് സമീപം ഓവുചാലില്‍ മറിയുകയായിരുന്നു. യാത്രക്കാര്‍ പരി
ക്കേല്‍കാതെ രക്ഷപ്പെട്ടു. 

ഉളിയത്തടുക്ക ഭാഗത്തേക് സിമന്റുമായി പോവുകയായിരുന്ന മിനി ലോറിയാണ് തുടര്‍ന്ന് അപകടത്തില്‍ പെട്ടത്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഡസനോളം അപകടങ്ങള്‍ ഇവിടെ ഉണ്ടായി. 

സ്വകാര്യ-കെ.എസ്.ആര്‍.ടി.സി ബസുകള്‍ ഉള്‍പ്പെടെ നിരവധി വാഹനങ്ങള്‍ പോകുന്ന റോഡില്‍ എതിരെ നിന്നും മറ്റൊരു വാഹനം വന്നാല്‍ കടന്നു പോകാന്‍ പറ്റാത്ത നിലയാണ്. ആവര്‍ത്തിക്കുന്ന റോഡപകടം ഒഴിവാക്കാന്‍ ചൗക്കി ജംഗ്ഷന്‍ മുതല്‍ കുന്നില്‍ വരെയുള്ള റോഡിന്റെ ഇരുവശത്തുമുള്ള ഓവുചാലുകള്‍ സ്ലാബിട്ട് മൂടാന്‍ വേണ്ട നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Post a Comment

0 Comments

Top Post Ad

Below Post Ad