കാഞ്ഞങ്ങാട്: (www.evisionnews.in)കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ടും സൗന്ദര്യം പോരെന്നു പറഞ്ഞും ഭാര്യയെ പീഡിപ്പിച്ച ഭര്‍ത്താവിനും ബന്ധുക്കള്‍ക്കും എതിരെയുള്ള സ്ത്രീതീധന പീഡനക്കേസില്‍ നീലേശ്വരം പോലീസ് ഹൊസ്ദുര്‍ഗ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു.
മലപ്പുറം പൊന്നാനി സ്വദേശിയും ഒരു സിമന്റ് കമ്പനിയുടെ നീലേശ്വരം ബ്രാഞ്ച് സെയില്‍സ് ഓഫീസറുമായ മുന്‍വര്‍ പാഷയുടെ മകന്‍ ഷെയ്ക്ക് മുഹമ്മദ് അക്തര്‍ (30), ഇയാളുടെ മാതൃസഹോദരിയും അബ്ദുള്‍ റഹീം കാട്ടുവിന്റെ ഭാര്യയുമായ പൊന്നാനിയിലെ ഡോ.മുംതാസ് ബീഗം(58) എന്നിവര്‍ക്കെതിരെയാണ് പോലീസ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. ഷെയ്ക്ക് മുഹമ്മദ് അക്തറിന്റെ ഭാര്യ എറണാകുളം നോര്‍ത്ത് ചൂളക്കപറമ്പില്‍ റുക്സാന ഷെയ്ക്കിന്റെ (27) പരാതിയില്‍ നീലേശ്വരം പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് കുറ്റപത്രം.
2013 ആഗസ്റ്റ് 25 നായിരുന്നു ഇവരുടെ വിവാഹം. വിവാഹസമയത്ത് വീട്ടുകാര്‍ റുക്സാനക്ക് 67 പവന്‍ സ്വര്‍ണ്ണം നല്‍കിയിരുന്നു. അക്തര്‍ തന്നെ വിവാഹം കഴിച്ച് കൊണ്ടുപോയത് ഇളയമ്മ ഡോക്ടര്‍ മുംതാസ് ബീഗത്തിന്റെ വീട്ടിലേക്കായിരുന്നുവെന്നും വിവാഹം കഴിഞ്ഞ് 15 ദിവസം കഴിഞ്ഞപ്പോള്‍ തന്നെ ഭര്‍ത്താവും ഇളയമ്മയും പീഡനം ആരംഭിച്ചുവെന്നും ഇതിനിടയില്‍ ഗര്‍ഭിണിയായ തന്നെ വിശ്രമിക്കാന്‍ പോലും അനുവദിക്കാതെ ജോലി ചെയ്യിച്ചുവെന്നും റുക്സാന പരാതിപ്പെട്ടിരുന്നു.
തനിക്ക് സൗന്ദര്യമില്ലെന്ന് പറഞ്ഞ് അക്തറിനെക്കൊണ്ട് വേറെ പെണ്ണ് കെട്ടിക്കുമെന്ന്സ ഭീഷണിപ്പെടുത്താറുണ്ടെന്നും സ്വര്‍ണ്ണത്തില്‍ പകുതിയോളം ഇവര്‍ കൈ വശപ്പെടുത്തിയെന്നും ഇതിനിടയില്‍ ഭര്‍ത്താവ് ജോലി ആവശ്യാര്‍ത്ഥം നീലേശ്വരത്തെത്തി ഇവിടെ കോണ്‍വെന്റ് ജംഗ്ഷനടുത്ത് വാടക ക്വാര്‍ട്ടേഴ്സില്‍ താമസിക്കുമ്പോള്‍ പീഡനം ആവര്‍ത്തിച്ചുവെന്നുമാണ് റുക്സാന പരാതിപ്പെട്ടിരുന്നത്.
keywords : beauty-wife-husband-tease-case-court
സൗന്ദര്യം പോരെന്നു പറഞ്ഞ് ഭാര്യയെ പീഡിപ്പിച്ച ഭര്‍ത്താവിനും ബന്ധുവിനുമെതിരെ കുററപത്രം
4/
5
Oleh
evisionnews