റിയോ (www.evisionnews.in) : വേഗതയുടെ രാജകുമാരന്‍ വിവാഹിതനാകുന്നു. കാമുകി കാസി ബെന്നറ്റാണ് വധു. സഹോദരി ഷെറിനാണ് വിവാഹ വാര്‍ത്ത പുറത്തുവിട്ടത്. ബോള്‍ട്ട് റിയോയില്‍ നിന്ന് തിരിച്ചെത്തിയാല്‍ ഉടന്‍ മോതിരമാറ്റം നടന്നേക്കുമെന്നും സഹോദരി സൂചനന ല്‍കുന്നു. ട്രിപ്പിള്‍ സ്വര്‍ണത്തില്‍ ട്രിപ്പിളടിച്ച് ചരിത്രം കുറിച്ച് ഒളിമ്പിക്‌സിനോട് വിട പറഞ്ഞ ബോള്‍ട്ട് കാസിയുമായുള്ള വിവാഹത്തിന് സമ്മതം മൂളിയതായാണ് വാര്‍ത്ത.
ട്രാക്കില്‍ നിന്ന് വിരമിച്ചശേഷം മകന്‍ വിവാഹിതനായി കാണണമെന്ന് അമ്മ ജെന്നിഫര്‍ ബോള്‍ട്ട് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഓട്ടമൊക്കെ നിര്‍ത്തി അവനൊന്ന് ജീവിതത്തില്‍ ഇരുന്ന് കാണണമെന്ന് എനിക്ക് ആഗ്രഹമുണ്ട്. കുറച്ച് പേരമക്കളും വേണം എന്ന് ബോള്‍ട്ടിന്റെ അമ്മ ജെന്നിഫര്‍ പറഞ്ഞു.
30കാരനായ ബോള്‍ട്ട് കാസിയയുമായി രണ്ട് വര്‍ഷമായി പ്രണയത്തിലാണ്. ഈ വര്‍ഷം ജനുവരിയിലാണ് ജമൈക്കക്കാരിയായ കാസി ബെന്നറ്റുമായുള്ള പ്രണയം ബോള്‍ട്ട് തുറന്നുപറഞ്ഞത്. തന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട വ്യക്തി എന്നാണ് ബോള്‍ട്ട് ബെന്നറ്റിനെ വിശേഷിപ്പിച്ചത്. പ്രണയം തുറന്നുപറഞ്ഞ ശേഷം ബെന്നറ്റിനൊപ്പമുള്ള നിരവധി ചിത്രങ്ങളും ബോള്‍ട്ട് തന്നെ ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവച്ചിരുന്നു.
35 വയസ്സില്‍ മാത്രമേ വിവാഹിതനാവൂ എന്ന് ബോള്‍ട്ട് നേരത്തെ പറഞ്ഞിരുന്നു. ഇപ്പോള്‍ അത് തിരുത്തിക്കു റിച്ചിരിക്കുകയാണ് ബോള്‍ട്ട്. ബോള്‍ട്ടിന്റെ കാമുകിയെന്ന പേരുമായി പല സ്ത്രീകളെയും കൂട്ടിച്ചേര്‍ത്ത് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഏപ്രില്‍ ജാക്‌സണ്‍,മേഖന്‍ എഡ്വേഡ്‌സായി,ലുബിക്ക കുസെറോവ,റെബേക്ക പാസ്ലി,ടെനെയിഷ് സിംസണ്‍, മിസികാന്‍ ഇവാന്‍സ് എന്നിവരുടെ പേരുകളുമായി ചേര്‍ത്തും ബോള്‍ട്ടിനെക്കുറിച്ച് കഥകള്‍ പ്രചരിച്ചിരുന്നു.
Keywords: Ussain-bolt-wedding-decesion-declaired-news
വേഗ രാജാവ് ഉസൈന്‍ ബോള്‍ട്ട് വിവാഹിതനാകുന്നു.
4/
5
Oleh
evisionnews