കാസര്‍കോട്.(www.evisionnews.in)ന്യൂനപക്ഷ പ്രീമെട്രിക് സ്‌കോളര്‍ഷിപ്പിനു അപേക്ഷാ രീതിയിലെ ബുദ്ധി മുട്ടുകള്‍ ഒഴിവാക്കി പ്രക്രിയ ലഘൂകരിക്കണമെന്ന് കേരളാ അറബിക് മുന്‍ഷീസ് അസോസിയേഷന്‍ ജില്ലാ പ്രവര്‍ത്തക സമിതി ആവശ്യപ്പെട്ടു . കഴിഞ്ഞ വര്‍ഷത്തെ തുക ഉടന്‍ വിതരണം ചെയ്യാനുള്ള നടപടി കൈകൊള്ളണമെന്നും യോഗം അഭ്യര്‍ഥിച്ചു. പ്രസിഡണ്ട് യു കെ മീര്‍സാഹിദ് അദ്ധ്യക്ഷം വഹിച്ചു . കെ അബ്ദുല്‍ മജീദ് ,എം. മുഹമ്മദ് , എസ്.എ അബ്ദുല്‍ റഹിമാന്‍ , ഹുസൈന്‍ സാദാത്ത്, മൊയ്തീന്‍ കുഞ്ഞി പി.കെ , മുജീബ് റഹ്മാന്‍ ഒ.കെ എന്നിവര്‍ സംബന്ധിച്ചു. സെക്രട്ടറി ഖാദര്‍ മാഷ് സ്വാഗതവും, എസ്. എം. സിറാജുദ്ധീന്‍ നന്ദിയും പറഞ്ഞു.
keywords : pre-metric-kama
പ്രീമെട്രിക് സ്‌കോളര്‍ഷിപ്പ് അപേക്ഷ പ്രക്രിയ ലഘൂകരിക്കണം - കെ.എ.എം.എ
4/
5
Oleh
evisionnews