നീലേശ്വരം (www.evisionnews.in) : നാദാപുരത്തെ മുസ്ലീം ലീഗ് പ്രവര്‍ത്തകന്‍ മുഹമ്മദ് അസ്ലമിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതികളെ ഒളിവില്‍ പാര്‍പ്പിക്കാന്‍ സൗകര്യം ഒരുക്കി കൊടുത്ത സിപിഎം ബങ്കളം ബ്രാഞ്ച് സെക്രട്ടറി അനില്‍ ബങ്കളത്തെ ഹൊസ്ദുര്‍ഗ് പോലീസ് കസ്റ്റഡിയിലെടുത്തു.
കോഴിക്കോട് ജില്ലാ പോലീസ് മേധാവി കാസര്‍കോട് ജില്ലാപോലീസ് മേധാവിക്ക് നല്‍കിയ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ഹൊസ്ദുര്‍ഗ് എസ് ഐ ബിജുലാലാണ് അനിലിനെ പിടികൂടി നാദാപുരം പോലീസിന് കൈമാറിയത്. അനില്‍ തിങ്കളാഴ്ച വൈകിട്ട് മറ്റെന്തോ കാര്യത്തിന് ഹൊസ്ദുര്‍ഗ് സ്റ്റേഷനിലെത്തിയിരുന്നു. ഈ സമയത്തിനാണ് അനിലിനെ കസ്റ്റഡിയിലെടുക്കാന്‍ ഹൊസ്ദുര്‍ഗ് പോലീസില്‍ സന്ദേശമെത്തിയത്. പിന്നീട് അനിലിനെ നാദാപുരം പോലീസിന് കൈമാറി. ഹൊസ്ദുര്‍ഗ് റസ്റ്റ്ഹൗസിലും ബങ്കളത്തെ വീട്ടിലും രണ്ടപ്രതികളെ ഒളിവില്‍ പാര്‍പ്പിച്ചുവെന്നാണ് പോലീസിന്റെ കണ്ടെത്തല്‍.
കൊലപാതകവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം പോലീസ് കസ്റ്റഡിയിലെടുത്ത വളയം സ്വദേശിയായ ഡിവൈഎഫ്ഐ പ്രവര്‍ത്തകന്‍ കുട്ടു എന്ന നിധിന്റെ അറസ്റ്റ് തിങ്കളാഴ്ച രേഖപ്പെടുത്തിയിരുന്നു. കുട്ടുവാണ് പ്രതികള്‍ക്ക് ഇന്നോവ നല്‍കിയതെന്നാണ് പോലീസ് കണ്ടെത്തി. അനില്‍ പോലീസിന്റെ വലയിലായത് നീലേശ്വരത്തേയും കാഞ്ഞങ്ങാട്ടേയും പാര്‍ട്ടി നേതൃത്വത്തില്‍ ഞെട്ടലുണ്ടാക്കിയിട്ടുണ്ട്. ജില്ലയിലെ മറ്റ് നേതാക്കളിലേക്കും അന്വേഷണം നീളുമോ എന്ന ആശങ്കയിലാണ് ജില്ലയിലെ പാര്‍ട്ടി നേതൃത്വം. അനി സ്വന്തം ഉത്തരവാദിത്വത്തിലാണ് പ്രതികളെ താമസിപ്പിച്ചതെന്നും സൂചനയുണ്ട്.
Keywords: Aslam-murder-kanhangad-arrest
നാദാപുരം അസ്ലം വധം; പ്രതികളെ ഒളിവില്‍ പാര്‍പ്പിച്ച മടിക്കൈയിലെ സി.പി.എം നേതാവ് പിടിയില്‍
4/
5
Oleh
evisionnews