ബോവിക്കാനം:(www.evisionnews.in)നാട്ടില്‍ അടിപിടിയുണ്ടാക്കിയശേഷം ഗള്‍ഫിലേക്കു കടന്ന യുവാവ് രണ്ടു വര്‍ഷം കഴിഞ്ഞു വീട്ടിലേക്കു മടങ്ങുന്നതിനിടയില്‍ മംഗളൂരു വിമാനത്താവളത്തില്‍ പിടിയിലായി. പൊവ്വല്‍ സ്റ്റോറിനടുത്തെ സമീ(27)നെയാണ് മംഗലാപുരം വിമാനത്താവളം അധികൃതര്‍ തടഞ്ഞുവച്ചത്. തുടര്‍ന്നു വിവരം പൊലീസിനെ അറിയിച്ചു. ആദൂര്‍ പൊലീസ് സ്ഥലത്തെത്തി ഇയാളെ അറസ്റ്റ് ചെയ്തു. ഇന്നു കോടതിയില്‍ ഹാജരാക്കുന്നുണ്ട്.
2014ല്‍ ഉണ്ടായ അക്രമക്കേസില്‍ ആദൂര്‍ പൊലീസ് കേസെടുക്കുകയും കോടതി വാറണ്ട് അയക്കുകയും എന്നിട്ടും പ്രതി കോടതിയില്‍ ഹാജരാകാതിരിക്കുകയും ചെയ്തതിനെത്തുടര്‍ന്നു പൊലീസ് ലുക്കൗട്ട് നോട്ടീസ് പ്രദര്‍ശിപ്പിച്ചിരുന്നു. രാജ്യത്തെ പ്രധാന വിമാനത്തവളങ്ങളിലും ഇയാളെ കുറിച്ചു വിവരം നല്‍കിയിരുന്നു. ഇതിനെത്തുടര്‍ന്നാണ് വെള്ളിയാഴ്ച മംഗലാപുരത്തെത്തിയ ഇയാള്‍ കുടുങ്ങിയത്.
keywords : attack-police-gulf-arrest
അക്രമത്തിനു ശേഷം ഗള്‍ഫിലേക്ക് മുങ്ങിയ പ്രതി മടക്കയാത്രക്കിടയില്‍ പിടിയിലായി
4/
5
Oleh
evisionnews