Type Here to Get Search Results !

Bottom Ad

മൈലാട്ടിയിലെ മദ്യക്കടത്തുകാരന്റെ വീട്ടില്‍ റെയ്ഡ്; 840 ലിറ്റര്‍ മാഹി മദ്യം പിടിച്ചെടുത്തു


പൊയിനാച്ചി.(www.evisionnews.in) മൈലാട്ടിയിലെ മദ്യക്കടത്തുകാരന്റെ വീട്ടില്‍ മിന്നല്‍ പരിശോധന നടത്തിയ ബേക്കല്‍ പോലീസും എക്‌സൈസും ചേര്‍ന്ന് 840 ലിറ്റര്‍ മാഹി നിര്‍മ്മിത വിദേശ മദ്യം പിടിച്ചെടുത്തു.മദ്യകടത്തിനും വിതരണത്തിനുമുപയോഗിക്കുന്ന വ്യാജ നമ്പറുള്ള മാരുതി സ്വിഫ്റ്റ് കാറും ബന്തവസിലാക്കി. മദ്യം വീട്ടില്‍ സൂക്ഷിച്ച സുനില്‍ കുമാറിനെ അറസ്റ്റ് ചെയ്തു. ഇയാളുടെ കൂട്ടാളു സദീഷ് കുമാറിനെ പോലീസ് തിരയുന്നു. സുനില്‍ കുമാറിനെതിരെ ഒരു വ്യാജ മദ്യക്കേസ് നിലവിലുണ്ട്. പൊയ്‌നാച്ചി ഭാഗങ്ങളില്‍ മൊബൈല്‍ ഫോണ്‍ വിളിച്ചാല്‍ മദ്യമെത്തിക്കുന്ന സംഘത്തിലെ കണ്ണിയാണ് അറസ്റ്റിലായ സുനില്‍ കുമാറും പോലീസ് തിരയുന്ന സതീഷ് കുമാറും. ബേക്കല്‍ എസ്. ഐ യു.പി വിപിന്‍ , അഡി.എസ്.ഐ സശീധരന്‍, രതീഷ്‌കുമാര്‍, സുരേന്ദ്രന്‍, സുരേഷ്, ഷീബു, അജിത്, എക്‌സൈസിലെ സുദീന്ദ്രിന്‍ എന്നിവര്‍ ചേര്‍ന്നാണ് മദ്യവേട്ട നടത്തിയത്.

keywords : poinchi-rade-police-liter

Post a Comment

0 Comments

Top Post Ad

Below Post Ad