Type Here to Get Search Results !

Bottom Ad

69 വനിതകള്‍ അണിനിരന്ന സ്വാതന്ത്ര്യ സ്മൃതി സംഗീതം ശ്രദ്ധേയമായി


കാനത്തൂര്‍:(www.evisionnews.in) സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി അറുപത്തൊന്‍പത് വനിതകളെ അണിനിരത്തി നടത്തിയ സംഗീത പരിപാടി ശ്രദ്ധേയമായി.
ഗോപി ആന്റ് നാണു മെമ്മോറിയല്‍ ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ കുടുംബശ്രീയുമായി സഹകരിച്ച് കാനത്തൂരിലാണ് പരിപാടി സംഘടിപ്പിച്ചത്. സ്വാതന്ത്ര്യം നേടി അറുപത്തൊന്‍പത് വര്‍ഷം തികയുന്നത് ഓര്‍മ്മപ്പെടുത്തിയാണ് 69 വനിതകളെ അണിനിരത്തി ഇത്തരമൊരു പരിപാടി സംഘടിപ്പിച്ചത്. എം എസ് സ്വാമിനാഥന്‍ ഫൗണ്ടേഷന്‍ കേരള ഡയറക്ടര്‍ ഡോ.വി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് പ്രസിഡന്റ് ബാലകൃഷ്ണന്‍ നെയ്യങ്കയം അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഖാലിദ് ബെള്ളിപ്പാടി ഉപഹാരങ്ങള്‍ വിതരണം ചെയ്തു. വാര്‍ഡ് മെമ്പര്‍മാരായ ശോഭ പയോലം, പി വി മിനി, യുവജനക്ഷേമ ബോര്‍ഡ് മെമ്പര്‍ നോയല്‍ ടോം ജോസഫ്, അഡ്വ പി രാമചന്ദ്രന്‍, ഇ മണികണ്ഠന്‍, കെ പി മുരളീധരന്‍, സുനിതാ മാധവന്‍, ഗോപാലന്‍ പേരടുക്കം, അഖില്‍ വി, സുനിതാ മാധവന്‍, പി എന്‍ സൗമ്യ, സി വി സുനില്‍കുമാര്‍ സംസാരിച്ചു.

Keywords: indpendanceday-Kanathur-69Womens-music

Post a Comment

0 Comments

Top Post Ad

Below Post Ad