കുറ്റിക്കോല്‍ (www.evisionnews.in): സിപിഎമ്മിന്റെ ലോക്കല്‍ -ഏരിയ കമ്മിറ്റി ഓഫിസുകള്‍ പ്രവര്‍ത്തിക്കുന്ന കുറ്റിക്കോലിലെ എകെജി മന്ദിരം പൊളിച്ചു നീക്കി പിഴയടക്കണമെന്ന റവന്യു വകുപ്പിന്റെ ഉത്തരവിനെതിരെ സിപിഎം പ്രവര്‍ത്തകര്‍ കുറ്റിക്കോല്‍ വില്ലേജ് ഓഫിസിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി. പ്രതിഷേധ മാര്‍ച്ച് സിപിഎം ജില്ലാ സെക്രട്ടറിയേറ്റംഗം പി രാഘവന്‍ ഉദ്ഘാടനം ചെയ്തു. ബേഡകം ഏരിയാ സെക്രട്ടറി സി ബാലന്‍, ടി ബാലന്‍, എം അനന്തന്‍, ടി അപ്പ, കെപി രാമചന്ദ്രന്‍, ഇ പത്മാവതി എന്നിവര്‍ നേതൃത്വം നല്‍കി.
Keywords; Kasaragod-news-kuttikkol-cpm

Post a Comment
0 Comments