കാസർകോട് :(www.evisionnews.in) ചോര നീരാക്കി കഷ്ടപ്പെടുന്ന പ്രവാസികൾക്കും തോഴി തേടി വിദേശത്തേക്ക് പോകാൻ ആഗ്രഹിക്കുന്ന യുവാക്കൾക്കും ആശ്വാസമാകാൻ ജില്ലയിൽ തന്നെ പാസ്പോർട്ട് സേവാ കേന്ദ്രം അനുവദിക്കണമെന്ന് വെൽഫെയർ പാർട്ടി കാസറഗോഡ് ജില്ലാ വർക്കിംഗ് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. മറ്റു ജില്ലകളിൽ ഒന്നിലധികം സേവ കേന്ദ്രങ്ങൾ ഉള്ളപ്പോൾ ജില്ലക്ക് ഒരെണ്ണം പോലും അനുവദിക്കാത്തത് ജില്ലക്ക് സംസ്ഥാനവും കേന്ദ്രവും നൽകുന്ന പരിഗണ നയെയാണ് കാണിക്കുന്നത്. നാളിതുവരെയായിട്ടും ഇതിനെതിരെ വേണ്ട വധം പ്രതികരിക്കാൻ ജനപ്രധിനിധികൾക്ക് ആവാത്തതാണ് അനുകൂലമായ തീരുമാനമെടുക്കാൻ സർക്കാരുകൾ തയ്യാറാവാത്തത്. കേരളത്തിനു 7 മന്ത്രിമാരുള്ളപ്പോഴാണ് പാസ്പോർട്ട് സേവാ കേന്ദ്രം അനുവദിച്ചത്. ഇന്ന് ഭരണത്തിൽ ഇല്ലാത്തപ്പോൾ ഇതിന്റെ പേരിൽ മുതലക്കണ്ണീർ ഒഴുക്കുന്നവരും ഭരണത്തിലുള്ള ബി.ജെ.പി. നഗര സഭ പ്രമേയം പാസാക്കിയപ്പോൾ ഇറങ്ങിപ്പോകുകയും ചെയ്തത് പ്രവസികളോട് ഇവരുടെ യഥാർത്ഥ നിലപാടുകളാണ് കാണിക്കുന്നതെന്ന് യോഗം അഭിപ്രായപ്പെട്ടു.
യോഗത്തിൽ ജില്ലാ പ്രസിഡന്റ് സി. അഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു. സി.എച്ച്. മുത്തലിബ്, കെ.രാമകൃഷ്ണൻ , എം.സി. ഹനീഫ, സി.എച്ച്. ബാലകൃഷ്ണൻ, പത്മനാഭൻ, മഹമൂദ് പള്ളിപ്പുഴ , മുഹമ്മദ് വടക്കേക്കര, ഷഫീഖ് നസറുല്ല , അബ്ദുൽ ഖാദർ , അബ്ദുല്ലത്തീഫ്, റസിയ തുടങ്ങിയവർ സംസാരിച്ചു. അംബൂഞ്ഞി തലക്കളായ് സ്വാഗതവും പി.കെ.അബ്ദുല്ല നന്ദിയും പറഞ്ഞു.
keywords :welfare-party-passport-seva-kendr

Post a Comment
0 Comments