കാസര്‍കോട് (www.evisionnews.in): കുട്ടിയെ മറന്ന് രക്ഷിതാക്കള്‍ ബസില്‍ കയറി. നിലവിളിച്ചുകരഞ്ഞ കുട്ടിയെ ബസ് സ്റ്റാന്റിലുണ്ടായിരുന്നവര്‍ കാറില്‍ പിന്തുടര്‍ന്ന് ബസ് തടഞ്ഞ് നിര്‍ത്തി മാതാപിതാക്കളെ ഏല്‍പ്പിച്ചു. തിങ്കളാഴ്ച വൈകിട്ട് ചെര്‍ക്കള ബസ് സ്റ്റാന്റിലാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. കുണിയയിലെ ആറ് വയസുകാരനെയാണ് രക്ഷിതാക്കള്‍ ബസ് സ്റ്റാന്റില്‍ മറന്ന് ബസില്‍ കയറിയത്. കുട്ടി നിലവിളിച്ച് കരയുന്നത് കണ്ട സ്റ്റാന്റിലുണ്ടായിരുന്നവര്‍ കുട്ടിയോട് കാര്യം ചോദിച്ചറിഞ്ഞ് ഒരു കാറില്‍ ബസിനെ പിന്തുടരുകയായിരുന്നു.
Keywords: Kasaragod-cherkala-busstand-monday-parents-forget-child

Post a Comment
0 Comments