കാഞ്ഞങ്ങാട്: (www.evisionnews.in) നഗരത്തില്‍ സ്ഥാപിച്ച നിരീക്ഷണ ക്യാമറകള്‍ ഫലം കാണുന്നു. കാഞ്ഞങ്ങാട് നഗരങ്ങളിലും പരിസരങ്ങളിലും കുറ്റകൃത്യങ്ങളുടെ കാര്യത്തില്‍ ഗണ്യമായ കുറവ് സംഭവിക്കാന്‍ നിരീക്ഷണ ക്യാമറകള്‍ പ്രയോജനപ്പെടുന്നുണ്ട്.
മദ്യ ലഹരിയിലുള്ള സംഘട്ടനങ്ങളും സാമൂഹ്യ വിരുദ്ധപ്രവര്‍ത്തനങ്ങളും പിടിച്ചുപറിയുമെല്ലാം കുറഞ്ഞുവരികയാണ്. ഏത് തരത്തിലുള്ള കുറ്റകൃത്യത്തില്‍ ഏര്‍പ്പെട്ടാലും അതൊക്കെ നിരീക്ഷണ ക്യാമറയില്‍ പതിയുമെന്നതിനാല്‍ സാമൂഹ്യ വിരുദ്ധര്‍ കാഞ്ഞങ്ങാട്ടു നിന്നും താവളം മാറ്റിയിരിക്കുകയാണ്. കാഞ്ഞങ്ങാട് ബസ് സ്റ്റാന്റ്, കോട്ടച്ചേരി മത്സ്യ മാര്‍ക്കറ്റ്, റെയില്‍വേ സ്റ്റേഷന്‍ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചാണ് പ്രധാനമായും സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ സജീവമായിരുന്നത്. ഇതിനു പുറമെ കഞ്ചാവ് വില്‍പ്പനക്കാരും രംഗത്തുണ്ടായിരുന്നു. കാസര്‍കോട് ജില്ലയിലെ പ്രധാനപ്പെട്ട നഗരങ്ങളിലെല്ലാം തന്നെ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. അതേ സമയം ചിലയിടങ്ങളിലെ നിരീക്ഷണ ക്യാമറകള്‍ വേണ്ടത്ര ഫലപ്രദമാകുന്നില്ലെന്ന വിമര്‍ശനവും ഉയര്‍ന്നു വന്നിട്ടുണ്ട്.
Keywords: Kanhangad, town, camera, Madya lahari, bus stand, Kottacheri,
Post a Comment
0 Comments