കാസര്‍കോട് (www.evisionnews.in): ജില്ലയിലെ എല്ലാ ഓട്ടോറിക്ഷകളിലും ഘടിപ്പിച്ച മീറ്ററുകള്‍ വര്‍ഷത്തില്‍ ഒരു തവണ നിര്‍ബന്ധമായും ബന്ധപ്പെട്ട ലീഗല്‍ മെട്രോളജി ഇന്‍സ്‌പെക്ടര്‍ ഓഫീസുകളില്‍ ഹാജരാക്കി പരിശോധനയ്ക്ക് വിധേയമാക്കണം. പുതുതായി ഫെയര്‍ മീറ്റര്‍ വാങ്ങിയിട്ടുളളവര്‍ 90 ദിവസത്തിനുളളില്‍ ഹാജരാക്കേണ്ടതാണ്.
നിയമം ലംഘിച്ചാല്‍ 2000 രൂപ മുതല്‍ പിഴ ഈടാക്കും. കുറ്റം ആവര്‍ത്തിച്ചാല്‍ തടവ് ശിക്ഷ വരെ ലഭിക്കും. അതിനാല്‍ ബന്ധപ്പെട്ട എല്ലാവരും ശ്രദ്ധിക്കണമെന്ന് ലീഗല്‍ മെട്രോളജി അസി. കണ്‍ട്രോളര്‍ അറിയിച്ചു.
Keywords: Kasaragod-auto-district-leagal-meter-metro logy-inspector-fair-assist
Post a Comment
0 Comments