കൊല്‍ക്കത്ത: (www.evisionnews.in) ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകന്‍ സൗരവ് ഗാംഗുലി ബിജെപിയില്‍ ചേര്‍ന്നേക്കും. മുതിര്‍ന്ന ബിജെപി നേതാക്കള്‍ ഗാംഗുലിയുമായി ചര്‍ച്ച നടത്തുന്നതായാണ് റിപ്പോര്‍ട്ടുകള്‍.
പശ്ചിമ ബംഗാളില്‍ ബിജെപി സര്‍ക്കാര്‍ ഉണ്ടാക്കുമെന്ന അമിത് ഷായുടെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് ഗാംഗുലി പാര്‍ട്ടിയില്‍ ചേര്‍ന്നേക്കുമെന്ന റിപ്പോര്‍ട്ടുകള്‍. അടുത്തയാഴ്ച അമിത് ഷാ ബംഗാള്‍ സന്ദര്‍ശിക്കുന്നുണ്ട്.
കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാകാനുള്ള ബിജെപിയുടെ ആവശ്യം ഗാംഗുലി തള്ളിയിരുന്നു. കായിക മന്ത്രിസ്ഥാനവും ബിജെപി ഗാംഗുലിയ്ക്ക് വാഗ്ദാനം ചെയ്തിരുന്നു. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി ബംഗാളില്‍ രണ്ട് സീറ്റ് നേടിയതിന് പുറമേ നേടിയ വോട്ടുകളുടെ എണ്ണത്തിലും വന്‍ വര്‍ധന നേടിയിരുന്നു.
പ്രധാന നേതാക്കളെല്ലാം പാര്‍ട്ടി വിടുന്ന സാഹചര്യത്തില്‍ സൗരവ് ഗാംഗുലിയുടെ ബിജെപി പ്രവേശനം ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസിന് കനത്ത തിരിച്ചടിയാകും.
Keywords: Sourav Ganguly, BJP, Indian cricket team, Amith Sha
Post a Comment
0 Comments