Type Here to Get Search Results !

Bottom Ad

"സ്നേഹാദരവ്"29ന് ദുബായില്‍. പ്രഥമ ബനാത്ത് വാലാ പുരസ്ക്കാരം ചെര്‍ക്കളത്തിന് സമര്‍പ്പിക്കും


ദുബൈഃ (www.evisionnews.in)  ദുബൈ കെഎംസിസി കാസര്‍കോട് ജില്ല കമ്മിറ്റിയുടെ പ്രഥമ ബനാത്ത് വാലാ ജനപ്രിയ പുരസ്ക്കാരം 29 വ്യാഴം ദേര ലാന്റ് മാര്‍ക്ക് ഓഡിറ്റോറിയത്തില്‍ "സ്നേഹാദരവോടെ ചെര്‍ക്കളത്തിന്"പരിപാടിയില്‍ ചെര്‍ക്കളം അബ്ദുള്ള സാഹിബിന് സമര്‍പ്പിക്കും.രാഷട്രീയ സാംസ്കാരിക അറബ് പ്രമുഖരടക്കം പങ്കെടുക്കുന്ന പുരസ്ക്കാര ചടങ്ങിനായി വന്‍ ഒരുക്കങ്ങളാണ് നടന്ന് കൊണ്ടിരിക്കുന്നത്.
പ്രവാസി മാധ്യമ പ്രവര്‍ത്തകരായ എല്‍വിസ് ചുമ്മാര്‍,ഫൈസല്‍ബിന്‍അഹമ്മദ്,ജലീല്‍ പട്ടമ്പി എന്നിവരടങ്ങിയ ജൂറിയാണ് പുരസ്ക്കാര ജേതാവിനെ തെരഞ്ഞെടുത്തത്.
അര നൂറ്റണ്ടിലേറെക്കാലമായി കാസര്‍കോടിന്റെ സമഗ്ര മേഘലകളിലും നിറഞ്ഞു നില്‍ക്കുന്ന ചെര്‍ക്കളം ജില്ലയില്‍ മുസ്ലിം ലീഗിനെ നിര്‍ണായക ശക്തിയാക്കുന്നതില്‍ നേതൃത്വം വഹിക്കുന്നു.അഭിവക്ത കണ്ണൂര്‍ ജില്ലയില്‍ യൂത്ത് ലീഗിന്റെ സാരഥ്യമേറ്റെടുത്ത് പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചു,കാസര്‍കോട് ജില്ലയുടെ പിറവിയിലും ജില്ലയുടെ വികസനത്തിലും ദീര്‍ഘ വീക്ഷണത്തോടെ പ്രവര്‍ത്തിച്ചു.മഞ്ചേശ്വരം MLA ആയി മണ്ഡലത്തിന്റേയും ജില്ലയുടേയും പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിന് വേണ്ടി നിരവധി ശ്രദ്ദേയമായ പദ്ധതികള്‍ക്ക് രൂപം നല്‍കി നടപ്പിലാക്കിയ വികസന ശില്‍പി.സംസ്ഥാന മന്ത്രിസഭയില്‍ തദ്ദേശ സ്വയം ഭരണ ചുമതലയുള്ള മന്ത്രിയായി കുടുംബശ്രി അടക്കമുള്ള നിരവധി പദ്ധതികള്‍ നടപ്പിലാക്കി.ചെര്‍ക്കളം അബ്ദുള്ള സാഹിബിലൂടെയാണ് കഴിഞ്ഞ മൂ ന്ന് പതിറ്റാണ്ടായി കാസര്‍കോടിന്റെ രാഷട്രീയ സാമൂഹിക സാസ്കാരിക രംഗം ചലിച്ച് കൊണ്ടിരിക്കുന്നത്.
സ്നേഹാദരവോടെ ചെര്‍ക്കളത്തിന്റെ വിജയത്തിനായി വിപുലമായ സ്വാഗത സംഘം രൂപീകരിച്ചു.യഹിയ തളങ്കര ചെയര്‍മാന്‍ (ഉപഃ സമിതി) ഹുസൈനാര്‍ ഹാജി എടച്ചാക്കൈ വൈസ് ചെയര്‍മാന്‍ (ഉപഃസമിതി) ഹസൈനാര് ‍തോട്ടുംഭാഗം,ഹനീഫ ചെര്‍ക്കളം, എന്‍ സി മുഹമ്മദ്,ഹനീഫകല്‍മട്ട(കണ്‍വീനര്‍) ഹംസ തൊട്ടി ചെയര്‍മാന്‍(സ്വാഗത സംഘം കമ്മിറ്റി) അബ്ദുള്ള ആറങ്ങാടി (ജനറല്‍ കണ്‍വീനര്‍) മുനീര്‍ ചെര്‍ക്കളം (ട്രഷറര്‍) 
അയ്യൂബ് ഉറുമി,മുനീര്‍ ബന്താട്,ശരീഫ് പൈക്കം,സി എച്ച് നൂറുദ്ധീന്‍,ജസീം പടന്ന ജലീല്‍ ചന്തേര,ഖാദര്‍ ബെണ്ടിച്ചാല്‍,മഹമൂദ് ഹാജി പൈവളികെ,(വൈ.ചെ) അഫ്സല്‍ മെട്ടമ്മല്‍,ഹനീഫ ടി ആര്‍,ഹസൈനാര്‍ ബീജന്തടുക്കം,സലാം കന്യപ്പാടി,റഷീദ് ഹാജി കല്ലിങ്കാല്‍,യൂസുഫ് മുക്കൂട്,മുഹമ്മദലി തൃക്കരിപ്പൂര്‍,ഡോ.ഇസ്മയില്‍ മൊഗ്രാല്‍ (ജോ.കണ്‍)

evisionnews


Keywords: Snehadarav, Dubai, first Banath vala, Cherkalam
Tags

Post a Comment

0 Comments

Top Post Ad

Below Post Ad