കാസര്‍കോട്: (www.evisionnews.in) നവീകരണ പ്രവര്‍ത്തി പൂര്‍ത്തിയാക്കി കാസര്‍കോട് നഗരസഭാ ടൗണ്‍ ഹാള്‍ ഏപ്രില്‍ മാസത്തോടെ തുറക്കുമെന്ന് നഗരസഭാ ചെയര്‍മാന്‍ ടി.ഇ അബ്ദുല്ല അറിയിച്ചു. നഗരസഭാ ടൗണ്‍ ഹാള്‍ ഉടന്‍ തുറക്കാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ടി.ഇ. അബ്ദുല്ലയെ കണ്ട് നിവേദനം നല്‍കിയ കാസര്‍കോട് സ്വാഭിമാന്‍ പ്രവര്‍ത്തകരെ അറിയിച്ചതാണിക്കാര്യം.
രണ്ടാംഘട്ട നവീകരണ പ്രവര്‍ത്തനം ഒരാഴ്ചക്കകം തുടങ്ങും. ഒന്നാംഘട്ടമായി ചോര്‍ന്നൊലിക്കുകയായിരുന്ന മേല്‍കൂര മാറ്റി സ്ഥാപിച്ചു. ഹാളില്‍ മുഴുവനായി ഫ്‌ളോര്‍ ടൈലുകള്‍ പതിക്കുകയും ചെയ്തു. സാങ്കേതിക വിദഗ്ധരുടേയും മുനിസിപ്പല്‍ എഞ്ചിനീയര്‍മാരുടേയും കുറവും സാമ്പത്തിക ഞെരുക്കവും മൂലമാണ് നവീകരണ പ്രവര്‍ത്തികള്‍ നീണ്ടുപോയത്. ആവശ്യത്തിന് ഉദ്യോഗസ്ഥരില്ലാത്തത് പലപ്പോഴും നഗരസഭയില്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമുണ്ടാക്കുന്നുണ്ട്. രണ്ടാംഘട്ട നടപടി ക്രമങ്ങളെല്ലാം പൂര്‍ത്തീകരിച്ചിട്ടുണ്ട്. മുനിസിപ്പല്‍ എഞ്ചിനീയര്‍ സ്ഥലംമാറിപ്പോയി. പുതിയ എഞ്ചിനീയര്‍ ചാര്‍ജ്ജെടുക്കുന്ന മുറക്ക് രണ്ടാംഘട്ട നിര്‍മ്മാണം തുടങ്ങുമെന്നും ടി.ഇ അബ്ദുല്ല അറിയിച്ചു.
വാള്‍ സീലിങ്ങ്, ഇലക്ട്രിഫിക്കേഷന്‍, സ്റ്റേജ് ക്രമീകരണം, ഇരിപ്പിട സജ്ജീകരണം എന്നിവയാണ് രണ്ടാംഘട്ട നവീകരണ പ്രവര്‍ത്തിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. മൂന്ന് മാസത്തിനകം ഈ പ്രവര്‍ത്തികള്‍ പൂര്‍ത്തിയാക്കാന്‍ പറ്റുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഏപ്രില്‍ മാസത്തോടെ ടൗണ്‍ ഹാള്‍ തുറക്കാനാകുമെന്നും നഗരസഭാ ചെയര്‍മാന്‍ പറഞ്ഞു.
Keywords: Municipality, town hall, April, Chairma, TE Abdulla

Post a Comment
0 Comments