കാസര്‍കോട്:(www.evisionnews.in) ദേശീയ ഗെയിംസില്‍ ജില്ലയെ അവഗണിച്ചതിനെതിരെ കാസര്‍കോട് പിന്നോട്ടോടി ജനങ്ങളുടെ പ്രതിഷേധം. വികസന കാര്യങ്ങളില്‍ ജില്ലയെ സ്ഥിരമായി അവഗണിക്കുതിനെതിരെയുള്ള ജനകീയ പ്രതിഷേധമായി തിങ്കളാഴ്ച വൈകുരേം പുതിയ ബസ്‌സ്റ്റാന്‍ഡ് പരിസരത്ത് നടന്ന റണ്‍ ബാക്ക് റണ്‍ മാറി. കബഡിയുടെ തട്ടകമായ ഇവിടെ അതിനുള്ള വേദിയെങ്കിലും അനുവദിച്ചുകൂടെ എന്ന ചോദ്യമാണ് സ്വാഭിമാന്‍ കാസര്‍കോട് സംഘടിപ്പിച്ച പ്രതിഷേധത്തില്‍ ഉയര്‍ന്നത്.
ക്രിക്കറ്റ്, ഫുട്‌ബോള്‍, വോളിബോള്‍ തുടങ്ങിയ കളികളുമായാണ് പ്രതിഷേധ ഓട്ടത്തില്‍ ആളുകള്‍ അണിനിരന്നത്്. വിവിധ ക്ലബ്ബുകളും ഐക്യദാര്‍ഢ്യവുമായി എത്തി. ദേശീയ കബഡി താരം ജഗദീഷ് കുമ്പള, ദേശീയ കാര്‍ ഓട്ട ചാമ്പ്യന്‍ മൂസ ഷെരീഫ് എന്നിവര്‍ ചേര്‍ന്നാണ് പിന്നോട്ട് ഓട്ടം ഫഌഗ് ഓഫ് ചെയ്തത്.മിലന്‍ ഗ്രൗണ്ടില്‍ ചേര്‍ന്ന യോഗത്തില്‍ ബദിയടുക്ക പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ മാഹിന്‍ കോളോട്ട് അധ്യക്ഷനായി. എം ഒ വര്‍ഗീസ് മുഖ്യപ്രഭാഷണം നടത്തി. നാരായണന്‍ പേരിയ, റഹ്മാന തായലങ്ങാടി, എന്‍ എ അബൂബക്കര്‍, പ്രൊഫ. ശ്രീനാഥ്, ഹംസ പാലക്കി, കെ അന്‍വര്‍സാദത്ത്, കെ എം അബ്ദുറഹ്മാന്‍, എം കെ രാധാകൃഷ്ണന്‍, ആര്‍ പ്രശാന്ത്കുമാര്‍, കൊപ്പല്‍ അബ്ദുല്ല, സി എല്‍ ഹമീദ്, മുജീബ് അഹമ്മദ്, നാഷണല്‍ അബ്ദുല്ല, ഷെരീഫ് കാപ്പില്‍, ഫാറൂഖ് കസ്മി, ബി കെ ഖാദര്‍, ഷാഫി നെല്ലിക്കുന്ന്, ടി എ മുഹമ്മദലി ഫത്താഖ്, റഹീം ചൂരി എന്നിവര്‍ സംസാരിച്ചു. എ കെ ശ്യാംപ്രസാദ് സ്വാഗതവും ടി എ ഷാഫി നന്ദിയും പറഞ്ഞു.
keywords : kasaragod-national-games-runbackrun-mondey
Post a Comment
0 Comments