കാസര്‍കോട്: (www.evisionnews.in) സംസ്ഥാന മേളയില്‍ അടിച്ചുപൊളിക്കാന്‍ മൂന്ന് വണ്ടിനിറയെ കാസര്‍കോട് മൊഞ്ചന്‍മാര്‍ നഗരത്തിലെത്തി.
ഫേസ് ബുക്ക് കൂട്ടായ്മയില്‍ എഫ് ബി മൊഞ്ചന്‍സ് കാസര്‍കോട് എന്നറിയപ്പെടുന്ന സംഘത്തിലെ 12 പേരാണ് മൂന്ന് സ്വിഫ്റ്റ് കാറുകളായി തിങ്കളാഴ്ച ഉച്ചയോടെ കോഴിക്കോട്ട് എത്തിയത്.
സംസ്ഥാന സ്‌ക്കൂള്‍ കലോത്സവ ലോഗോയുടെ പശ്ചാതലത്തില്‍ 12 പേരുടെയും ചിത്രങ്ങള്‍ പ്രിന്റ് ചെയ്ത ഫഌകസ് കാറിന് ചുറ്റും പതിച്ച് കാസര്‍കോട് ഫ്രീക്കേഴ്‌സ് എന്നഴുതിയാണ് ആ വരവ്. ഇവരുടെ സഹോദരനാന്‍ ഉള്‍പ്പെടുന്ന കാഞ്ഞങ്ങാട് കക്കാട് ജി എച്ച് എസ് എസ് എസിലെ വട്ടപ്പാട്ട് ടീം ചൊവ്വാഴ്ച എട്ടാം നമ്പര്‍ വേദിയില്‍ നടക്കുന്ന ഹയര്‍സെക്കന്ററി വിഭാഗം വട്ടപ്പാട്ട് മത്സരത്തില്‍ പങ്കെടുക്കുന്നുണ്ട്. ' ഞങ്ങളെ ബ്രോയിയെ ജയിപ്പിക്കണം' മേളകണ്ട് അടിച്ചുപൊളിക്കണം സംഘതലവനായ റംഷീദ് കാസ്മി പറയുന്നു. കാറില്‍ ഫഌക്‌സ് പതിപ്പിച്ച് അലങ്കരിക്കാന്‍ മാത്രമായി അരലക്ഷം രൂപ ചിലവിട്ടു.

സ്യൂട്ടും കോട്ടുമണിഞ്ഞ് കൂളിങ്ങ് ഗ്ലാസും ധരിച്ച് ''യോയോ സ്‌പൈക്ക്'' ഹയര്‍ സ്റ്റൈലുമായി നഗരം ചുറ്റുന്ന കാസര്‍കോട് മൊഞ്ചന്‍മാര്‍ക്ക് ഇതിനകം തന്നെ ഏറെ ആരാധകരായി. ആറങ്ങാടി സ്വദേശി നൗഷാദ് അഹമ്മദ്, റംഷീദ് കാസ്മി, നവാകാസ്മി, ഷറഫു മെഹ്‌റ് ഷംസ്, റാഷിദ് കാസ്മി, ഇര്‍ഷാദ് അഹമ്മദ്, ജല്ലുറിവ, ഷംസീര്‍, സൈദ് റഹ്മാന്‍ എന്നിങ്ങനെ പേരുകളിലുമുണ്ട് ഒരു കാസര്‍കോടന്‍ ടെച്ച്. ഗള്‍ഫില്‍ വിവിധ ബിസിനസുകള്‍ നടത്തുന്ന ഇവര്‍ സംഘാംഗമായ നവ കാസ്മിയുടെ വിവാഹത്തില്‍ പങ്കെടുക്കാനും സംസ്ഥാന കലോത്സവം കാണുന്നതിനുമാണ് ഒരു മിച്ച് ദുബായില്‍ നിന്ന് വിമാനം കയറിയത്.
Keywords: Kalolsavam, Kasaragod freeckers, car, model, design

Post a Comment
0 Comments