Type Here to Get Search Results !

Bottom Ad

ബിസ്ലേരിക്ക് വീണ്ടും തിരിച്ചടി; കുടിവെള്ളത്തില്‍ കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം


കുപ്പിവെള്ള ബ്രാൻഡായ ബിസ്‌ലേരി ഇന്റർനാഷണലിന്റെ പശ്ചിമ ബംഗാളിലെ പ്ലാന്റിൽനിന്ന് ശേഖരിച്ച കുടിവെള്ള സാമ്പിളുകൾ ഗുണനിലവാര മാനദണ്ഡങ്ങൾ പാലിച്ചില്ലെന്ന് ലബോറട്ടറി പരിശോധനാ റിപ്പോർട്ട്. ഇതിന്റെ അടിസ്ഥാനത്തിൽ കമ്പനിക്കെതിരെ നിയമനടപടികൾ സ്വീകരിക്കാൻ ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ) അനുമതി നൽകി.

ഗോവയിലെ പ്ലാന്റിൽനിന്ന് ശേഖരിച്ച സാമ്പിളുകളിലും സമാനമായ ഗുണനിലവാര വീഴ്ച കണ്ടെത്തിയതിനെത്തുടർന്ന് കമ്പനിക്കെതിരെ നടപടി സ്വീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പശ്ചിമ ബംഗാളിലെ പ്ലാന്റുമായി ബന്ധപ്പെട്ട പുതിയ നടപടി. വാർത്താ ഏജൻസിയായ പിടിഐയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

മലിനജലം കലരുന്നതിലൂടെയോ പൈപ്പ് ലൈനുകളിലെ ചോർച്ചയും ജലവിതരണ സംവിധാനങ്ങളിലെ തകരാറുകളും മൂലമോ വെള്ളത്തിൽ എത്താൻ സാധ്യതയുള്ള കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം പരിശോധനയിൽ കണ്ടെത്തിയതായാണ് റിപ്പോർട്ട്. പ്രാഥമിക ലബോറട്ടറിയിലും റഫറൽ ലബോറട്ടറിയിലും നടത്തിയ പരിശോധനകളിൽ ഈ കണ്ടെത്തൽ സ്ഥിരീകരിച്ചതായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad