Type Here to Get Search Results !

Bottom Ad

സിറ്റിഗോള്‍ഡ് കേവബോക്‌സ് ഷോറൂമുകള്‍ നാടിന് സമര്‍പ്പിച്ചു


ഉപ്പള: ഉപ്പളയിലെ സ്വര്‍ണ വിപണിയില്‍ 22 വര്‍ഷത്തെ വിശ്വസ്ത പാരമ്പര്യമുള്ള സിറ്റിഗോള്‍ഡ് ആന്റ് ഡയമണ്ട്‌സിന്റെ നവീകരിച്ച വിശാലമായ ഷോറൂമും ലൈറ്റ് വെയിറ്റ് ഡെയിലി വെയര്‍ ആഭരണങ്ങളുടെ എക്‌സ്‌ക്ലൂസീവ് ബ്രാന്‍ഡായ കേവബോക്‌സ് ഷോറൂമും നാടിന് സമര്‍പ്പിച്ചു. സിറ്റിഗോള്‍ഡ് പുതിയ ഷോറൂമിന്റെ ഉദ്ഘാടനം സയ്യിദ് അലി തങ്ങള്‍ കുമ്പോള്‍, കേവബോക്‌സ് ഷോറൂമിന്റെ ഉദ്ഘാടനം കാസര്‍ഗോഡ് മുന്‍ എം.എല്‍.എ എന്‍ എ നെല്ലിക്കുന്ന്, ഡയമണ്ട് കൗണ്ടര്‍ ഉദ്ഘാടനം കാസറഗോഡ് ജില്ലാ പഞ്ചായത്ത് ഡെവലപ്‌മെന്റ് ചെയര്‍പേഴ്സണ്‍ ഇര്‍ഫാന ഇഖ്ബാല്‍ നിര്‍വഹിച്ചു. ആദ്യവില്പന സിംക്കോ ഗ്രൂപ്പ് ഓഫ് കമ്പനീസ് ഡയക്ടര്‍ നസീര്‍ മാണിക്കോത്തിന് നല്‍കി നിര്‍വഹിച്ചു.


ചടങ്ങില്‍ സിറ്റി ഗോള്‍ഡ് ചെയര്‍മാന്‍ കെ.എ അബ്ദുല്‍ കരീം, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ നൗഷാദ് സി.എ, യൂസുഫ് ഹാജി കീഴൂര്‍, കേവബോക്‌സ് സ്ഥാപകനും സിറ്റിഗോള്‍ഡ് ഡയറക്ടറുമായ മുഹമ്മദ് ദില്‍ഷാദ്, സിറ്റിഗോള്‍ഡ് മാനേജിങ് ഡയറക്ടര്‍ മുഹമ്മദ് ഇര്‍ഷാദ്, പി എസ് ഇബ്രാഹിം, മോയിച്ച പൈവളികെ, മുസ്‌ളീം ലീഗ് സംസ്ഥാന സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് അബ്ദുല്‍ റഹിമാന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. ചടങ്ങിന്റെ ഭാഗമായി പ്രശസ്ത വയലിനിസ്റ്റ് ഗോകുല്‍ കൃഷ്ണയുടെ ലൈവ് പെര്‍ഫോമന്‍സും അവതരിപ്പിച്ചു.


ഉദ്ഘാടനത്തോടനുബന്ധിച്ച് ഉപഭോക്താക്കള്‍ക്കായി പ്രീമിയം, വിന്റേജ് ശേഖരങ്ങള്‍ ഒഴികെയുള്ള സ്വര്‍ണ്ണാഭരണങ്ങള്‍ക്ക് പണിക്കൂലി വെറും 4.9% മാത്രമാണ്. കൂടാതെ, ഡയമണ്ട് ആഭരണങ്ങള്‍ക്ക് കാരറ്റിന് 15,000 രൂപയുടെ പ്രത്യേക ഡിസ്‌കൗണ്ട് ഓഫറുകളും ലഭ്യമാണ്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad