കാഞ്ഞങ്ങാട്: ആറുവയസുകാരിയെ പീഡിപ്പിച്ച കേസില്‍ കര്‍ണാടക സ്വദേശിക്ക് ജീവപര്യന്തം തടവും 30 വര്‍ഷം കഠിനതടവും ശിക്ഷ വിധിച്ചു. മല്ലാടി സ്വദേശി ചോട്ടപ്പനവര്‍ കല്ലപ്പ എന്ന കല്‍മേഷിനെ (46)യാണ് ഹൊസ്ദുര്‍ഗ് ഫാസ്റ്റ് ട്രാക്ക് സ്പെഷല്‍ പോക്സോ കോടതി ജഡ്ജി പി.എം സുരേഷ് ശിക്ഷിച്ചത്. പ്രതി 60,000 രൂപ പിഴയും അടക്കണം. പിഴയടച്ചില്ലെങ്കില്‍ ഏഴ് മാസം അധിക തടവ് അനുഭവിക്കണം. പോക്സോ നിയമത്തിലെ വിവിധ വകുപ്പുകള്‍ക്കും പട്ടികജാതി- പട്ടികവര്‍ഗ അതിക്രമം തടയല്‍ നിയമത്തിനും കീഴിലാണ് കോടതി ശിക്ഷ വിധിച്ചത്. 2025 ഓഗസ്റ്റ് നാലിന് രാവിലെയും ഓഗസ്റ്റ് 13ന് വൈകിട്ടും കൊടക്കാട്ടെ പ്രതിയുടെ വീട്ടില്‍ വെച്ചായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ചീമേനി പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഇന്‍സ്പെക്ടര്‍ ടി.കെ മുകുന്ദന്‍ പ്രാഥമിക അന്വേഷണം നടത്തി. തുടര്‍ന്ന് അന്വേഷണം പൂര്‍ത്തിയാക്കിയ എസ്.എം.എസ്. ഡി.വൈ.എസ്.പി. വര്‍ഗീസ് അലക്സാണ്ടറാണ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എ. ഗംഗാധരന്‍ ഹാജരായി.
ആറുവയസുകാരിയെ പീഡിപ്പിച്ച കേസ്: പ്രതിക്ക് ജീവപര്യന്തവും 30 വര്‍ഷം കഠിനതടവും
14:23:00
0

Tags

Post a Comment
0 Comments